Entertainment

മലയാള സിനിമയുടെ എക്കാലത്തെയും താരരാജാക്കന്മാരെല്ലാം ഒറ്റ ഫ്രെയിമിൽ|All the all time star kings of Malayalam cinema in one frame.|

മലയാള സിനിമയുടെ എക്കാലത്തെയും താരരാജാക്കന്മാരെല്ലാം ഒറ്റ ഫ്രെയിമിൽ|All the all time star kings of Malayalam cinema in one frame.|

ആക്ഷൻ രാജാവ് എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും എല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇന്നും നിരവധി ആരാധകരാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഒരുകാലത്ത്മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിങ്ങനെയായിരുന്നു പേര്. താരതിളക്കത്തിൽ ഇങ്ങനെ നിൽക്കുമ്പോൾ തന്നെയായിരുന്നു സിനിമയിൽ നിന്നും സുരേഷ് ഗോപി ഒരു ഇടവേള എടുത്തത്. പിന്നീട് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു.

താരം ഒരു മികച്ച മനുഷ്യസ്നേഹി എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി തന്നെയാണ് സുരേഷ് ഗോപി. ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ. മലയാള സിനിമയിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും ഒപ്പം പോലും അദ്ദേഹത്തിന് പിറന്നാളാശംസകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഒഴുകിത്തീരുന്നത് നിരവധി ആളുകൾ ആയിരുന്നു. അമ്മ സംഘടനയുടെ ആസ്ഥാന അംഗങ്ങൾ സുരേഷ് ഗോപിയുടെ പിറന്നാളിനായി ഒത്തു ചേർന്നു. താരങ്ങൾ ഒഴുകി എത്തി. മലയാളസിനിമയ്ക്ക് ആ നിമിഷം ലഭിച്ചത് അതിമനോഹരമായ ഒരു ഫ്രെയിം ആയിരുന്നു. എക്കാലത്തെയും മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒറ്റ ഫ്രെയിമിൽ.

ആ നിമിഷങ്ങൾ മലയാള സിനിമ ആരാധകർ കൊതിച്ച സമയം എന്നു പറയാം. മലയാള സിനിമയുടെ താരരാജാക്കന്മാരെ എല്ലാം ഒറ്റ ഫ്രെയിമിൽ കൊണ്ട് വരുവാൻ ഈ ഒരു പരിപാടിക്ക് സാധിച്ചു. മോഹൻലാലും മമ്മൂട്ടിയും മുൻപന്തിയിൽ നിന്നു തന്നെയായിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ അവിസ്മരണീയമാക്കിയത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും സുരേഷ് ഗോപി തിരികെ വന്നത്. ഇന്ന് പാപ്പാൻ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കിലാണ് താരം. തിരികെ വന്നപ്പോഴും അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങൾ തന്നെയാണ് സുരേഷ് ഗോപിയെ തേടിയെത്തിയത്.

സിനിമയിലും രാഷ്ട്രീയത്തിലും ശോഭിച്ചു നിൽക്കുകയാണെങ്കിലും സുരേഷ് ഗോപി തന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ മറക്കാറില്ല. പിറന്നാൾ ദിവസം തനിക്ക് ആശംസകൾ നേർന്നവരോടുള്ള നന്ദി സുരേഷ് ഗോപി സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ഭാര്യയോട് ചേർന്ന് നിന്ന ഒരു ചിത്രം പങ്കുവച്ചു അറിയിച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെയാണ് …

ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ ഓരോരുത്തരിൽ നിന്നും വളരെയധികം സ്നേഹവും വാത്സല്യവും കൊണ്ട് ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. ഇത് ശരിക്കും അവിസ്മരണീയമായ ഒരു ജന്മദിനമാണ്.
Story Highlights:All the all time star kings of Malayalam cinema in one frame

Most Popular

To Top
$(".comment-click-13374").on("click", function(){ $(".com-click-id-13374").show(); $(".disqus-thread-13374").show(); $(".com-but-13374").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });