വികാരാധീനനായി ദിലീപ് : വീട്ടിലെ സകല പുരുഷന്മാരെയും കേസിൽ പ്രതികളാക്കി, ഇനി ബാക്കി 84 കാരിയായ അമ്മയും മറ്റ് സ്ത്രീകളും.

നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ദിലീപിനെ പറ്റി മാത്രമാണ് ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ ഹൈക്കോടതിയിൽ നടന്നത് വൈകാരികമായ വാദപ്രതിവാദം ആണെന്നാണ് പുറത്തു വരുന്നത്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചപ്പോൾ വൈകാരികമായ വാക്കുകളിലൂടെയാണ് പ്രതിഭാഗം വാദിച്ചത്. വീട്ടിലെ സകല പുരുഷന്മാരെയും കേസിൽ പ്രതികളാക്കി എന്നും 84 കാരിയായ അമ്മയും വീട്ടിലെ മറ്റ് സ്ത്രീകളുമാണ് ഇനി ബാക്കിയുള്ളത് എന്നുമാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. എങ്ങനെയും കസ്റ്റഡിയിലെടുക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട് എന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഈ സമയം ദിലീപ് അന്വേഷണവുമായി ഒരു വിധത്തിലും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോൺ മുംബൈയിൽ അയച്ച ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടു കേൾവിയില്ലാത്ത കാര്യം. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ് ദിലീപിന് മാത്രമായി ഉണ്ടാകരുത്. ഫോൺ വിവരങ്ങൾ രേഖകൾ അടക്കം പരിശോധിച്ച് അന്വേഷണ സംഘം കണ്ടെത്തിയതാണ്.


പ്രതികളെ അറസ്റ്റ് തടഞ്ഞ ഇരിക്കുന്നതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതി അന്വേഷണവുമായി സഹകരിച്ചില്ല. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും എന്നാണ് അറിയുന്നത്. വാദം പൂർത്തിയാക്കിയ ചൊവ്വാഴ്ച തന്നെ ജാമ്യാപേക്ഷയിൽ വിധി പറയും. ഫോണുകൾ പരിശോധന നടത്തുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top