ജീവിതത്തിലും മാസ് ആണെന്ന് കാണിച്ച് അല്ലു അർജുൻ, കൈയ്യടിച്ചു സോഷ്യൽ മീഡിയ.

ജീവിതത്തിലും മാസ് ആണെന്ന് കാണിച്ച് അല്ലു അർജുൻ, കൈയ്യടിച്ചു സോഷ്യൽ മീഡിയ.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു അന്യഭാഷാ താരമാണ് അല്ലു അർജുൻ. ഒരു തെലുങ്ക് നടനു മലയാളത്തിൽ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. യഥാർത്ഥ ജീവിതത്തിൽ താനൊരു നായകനാണെന്ന് തെളിയിച്ചിരിക്കുകയാണ് അല്ലു അർജുൻ. കഥാപാത്രത്തിൻറെ പൂർണ്ണതയ്ക്കായി സിനിമയിൽ പുകവലിക്കുന്ന പല രംഗങ്ങളും അദ്ദേഹം കാണിക്കാറുണ്ട്. എന്നാൽ ജീവിതത്തിൽ അദ്ദേഹം പുകവലിക്കുന്ന ഒരാളല്ല. പുകവലിക്കുന്ന വസ്തുക്കൾ അദ്ദേഹം ഒരിക്കലും പിന്തുണയ്ക്കുകയും ചെയ്യാറില്ല. അതുകൊണ്ടുതന്നെ കോടികൾ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യതിനോട് നോ മറിഞ്ഞിരിക്കുകയാണ് അല്ലുഅർജുൻ. ഒന്നും ആലോചിക്കാതെ തന്നെയാണ് അദ്ദേഹം പുകയില പരസ്യം വേണ്ടെന്നുവച്ചത്.

അതിൻറെ കാരണത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ പരസ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല. തന്റെ ആരാധകരെ ആ ഒരു അവസ്ഥയിലേക്ക് കൊണ്ട് ചൊല്ലുവാനും താൻ ആഗ്രഹിക്കുന്നില്ല. പരസ്യം കാണുകയാണ് എന്നുണ്ടെങ്കിൽ ചിലപ്പോൾ അവർക്ക് ഇത് വാങ്ങുവാൻ ഉള്ള ഒരു തോന്നൽ ഉണ്ടാകും. വ്യക്തിപരമായി താൻ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ല. അത് ആരോഗ്യത്തിന് ഹാനികരമാണ്. ആസക്തിയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങുമെന്നും അത് താൻ ആഗ്രഹിക്കുന്നില്ലെന്ന് അല്ലു അർജുൻ പറഞ്ഞത്, വലിയൊരു തുകയായിരുന്നു പരസ്യ കമ്പനി യഥാർത്ഥത്തിൽ വാഗ്ദാനം ചെയ്തിരുന്നത്. അത്‌ കോടികൾ ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നിട്ട് പോലും അത്തരം പരസ്യത്തിൽ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയുകയായിരുന്നു താരം ചെയ്തത്.

Leave a Comment

Your email address will not be published.

Scroll to Top