Entertainment

ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്.!ജീവിതത്തിൽ ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് തന്നെ ജീവിക്കണം. വീണ നായരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഭർത്താവ് അമാൻ. | Aman on his divorce with Veena Nair

ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്.!ജീവിതത്തിൽ ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് തന്നെ ജീവിക്കണം. വീണ നായരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഭർത്താവ് അമാൻ. | Aman on his divorce with Veena Nair

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു മിനിസ്ക്രീൻ താരമാണ് വീണ നായർ. നിരവധി മികച്ച കഥാപാത്രങ്ങളെ വീണ അനശ്വരം ആക്കുകയും ചെയ്തിട്ടുണ്ട്. വീണയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടിമുട്ടി എന്ന പരിപാടിയിലെ കോകില എന്ന കഥാപാത്രത്തിനെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഈ കഥാപാത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധ നേടിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പ്രസിഡന്റ് കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ബിഗ് ബോസ് വീട്ടിലേക്ക് വന്നതോടെയാണ് വീണ യഥാർത്ഥജീവിതത്തിൽ എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും ആണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് വീണ തുറന്നു പറഞ്ഞിരുന്നു. ആ സമയങ്ങളിലെല്ലാം തനിക്ക് കരുത്തും കാവലുമായി തന്റെ ഭർത്താവും, ഭർത്താവിന്റെ കുടുംബക്കാരും ആണെന്നാണ് വീണ പറഞ്ഞിരുന്നത്. താരം വിവാഹമോചിതയാകുന്നുവെന്ന വാർത്തകളാണ് പുറത്തു വന്നത്. ഈ വാർത്തകളോട് വീണ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കിടയിൽ ഇത് സംശയത്തിന് വഴിവെച്ചു.

അടുത്ത സമയത്ത് വീണ ഭർത്താവും മകനും ഒപ്പമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ ഇരുവരും തമ്മിൽ വിവാഹമോചിതരാകില്ല എന്ന കാര്യത്തിൽ പ്രേക്ഷകർക്കും സംശയം നിലനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിതീകരണം എത്തിയിരിക്കുകയാണ്. വീണയുടെ ഭർത്താവായ ആർ ജെ അമാൻ ആണ് ഈ കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിതീകരണം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ കാര്യത്തെ കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്..

പഴങ്കഥകൾ വീണ്ടും വീണ്ടും വായിച്ചാൽ പുതിയ കഥകളിലേക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. മറ്റുള്ളവർ കഥകൾ ഉണ്ടാക്കുന്നതിനു പകരം ഞാൻ തന്നെ മുന്നോട്ട് വന്ന് സംഭവിച്ച കാര്യങ്ങൾ പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ പറയട്ടെ ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്. എന്നാൽ ഞങ്ങളുടെ മകന് വേണ്ടി ഞങ്ങൾ ഡിവോഴ്സ് എന്ന കടമ്പയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. അച്ഛൻ എന്ന എൻറെ ഉത്തരവാദിത്വത്തിൽ നിന്നും മാറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിനിയും അവൻറെ ആവശ്യങ്ങൾക്കായി എൻറെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകും. അങ്ങോട്ടേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതത്തിൽ ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് തന്നെ ജീവിക്കണം. അതുകൊണ്ടു തന്നെ എൻറെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും എൻറെ കാര്യം മനസ്സിലാക്കി എന്നോടൊപ്പം നിൽക്കണം എന്ന് ആത്മാർത്ഥമായി പറയുന്നു.
Story Highlights:Aman on his divorce with Veena Nair

ഞങ്ങൾ പിരിഞ്ഞു എന്നത് സത്യമാണ്.!ജീവിതത്തിൽ ഇടയ്ക്കൊക്കെ വേദന ഉണ്ടാകുമെങ്കിലും മനക്കട്ടിയോട് തന്നെ ജീവിക്കണം. വീണ നായരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഭർത്താവ് അമാൻ. | Aman on his divorce with Veena Nair

Most Popular

To Top