തെരുവോരങ്ങളിൽ പോസ്റ്റർ ഒട്ടിക്കുന്ന അമീർഖാന്റെ പഴയ വിഡിയോ വൈറൽ.

അമീർഖാൻ എന്നാൽ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ഒരു പേരായി മാറിയിരിക്കുകയാണ്. ഇപ്പോൾ അവിശ്വസനീയമായ അമീർ ഖാൻറെ ഒരു വീഡിയോ ആണ് മാധ്യമങ്ങളിലെല്ലാം വൈറലാകുന്നത്.. ഒരുപാട് കഠിനാധ്വാനം കൊണ്ടാണ് അമീർഖാൻ ഇന്ന് ബോളിവുഡ് സിനിമയിലെ വ്യക്തിത്വം നിലകൊള്ളുന്നതെന്ന് മനസ്സിലാക്കാം.

സൂപ്പർതാരത്തിലേക്കുള്ള അമീർ ഖാൻറെ യാത്ര എന്ന് പറയുന്നത് ഒട്ടും എളുപ്പമായിരുന്നില്ല അത് വെളിവാക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. നായകനായ ആദ്യ ചിത്രം റിലീസ് ചെയ്തപ്പോൾ പോസ്റ്ററുകൾ നിരത്തുകളിലൂടെ പ്രേമോഷൻ നടത്തുന്ന അമീറിനെ വീഡിയോയാണ് കാണുന്നത്. 1978 പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിൽ ജൂഹി ചൗള ആയിരുന്നു നായികയായത്. ചിത്രത്തിൻറെ പ്രമോഷന് വേണ്ടി അമീർ തെരുവോരങ്ങളിൽ നോട്ടീസ് വിതരണം ചെയ്യുന്ന വീഡിയോ ഇന്നത്തെ തലമുറയ്ക്ക് വലിയതോതിൽ തന്നെ ഒരു ആത്മവിശ്വാസം നിറയ്ക്കുന്ന കാഴ്ചയാണ് ഓട്ടോ ഡ്രൈവർമാരോട് ചോദിച്ച് വണ്ടിയുടെ പുറകിൽ ചിത്രം ഒട്ടിക്കുന്നുണ്ട്.
Who shot the video, while he was doing all of this ???
— Jai Sharma (@jns4826) May 30, 2021
വിജയം ഒരിക്കലും എളുപ്പമല്ല ഓരോ വിജയഗാഥയ്ക്ക് പിന്നിലും പോരാട്ടത്തിന്റെ ഒരു വലിയ ചരിത്രം ഉണ്ടെന്ന് അടിക്കുറിപ്പോടെ അമീറിന്റെ അപൂർവ്വ വീഡിയോ പങ്കുവെച്ചിരിക്കുന്നത് മുഹമ്മദ് ആണ്. ട്വിറ്ററിലൂടെയാണ് ഈ ഒരു വീഡിയോ എത്തിയിരിക്കുന്നത്. ഒരു മനുഷ്യൻറെ കഠിനാധ്വാനം കൊണ്ട് അയാൾക്ക് നേടാൻ സാധിക്കുന്നത് അത് ഒരു വലിയ പദവിയാണ് എന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.