Entertainment

കസേര വേണ്ടെന്നുവെച്ച് നിലത്തിരുന്ന് മമ്മൂട്ടി. അമ്മയുടെ ഫോട്ടോ വീഡിയോ ശ്രെദ്ധ നേടുന്നു.|amma’s meeting mammootty attitude|

കസേര വേണ്ടെന്നുവെച്ച് നിലത്തിരുന്ന് മമ്മൂട്ടി. അമ്മയുടെ ഫോട്ടോ വീഡിയോ ശ്രെദ്ധ നേടുന്നു.|amma’s meeting mammootty attitude|

മലയാള സിനിമ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയോഗം ആയിരുന്നു ഞായറാഴ്ച. പല കാരണങ്ങൾ കൊണ്ട് തന്നെ യോഗം വാർത്ത സാന്നിധ്യം നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ യോഗത്തിനുശേഷം സംഘടനയിലെ അംഗങ്ങൾ ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ എല്ലാം തന്നെ പ്രചരിക്കുന്നത്.

സംഘടനയിലെ എല്ലാ അംഗങ്ങളും ഓർമ്മിക്കുന്ന ഒരു സുദിനം തന്നെയായിരുന്നു ഇത് എന്ന് പറയേണ്ടിയിരിക്കുന്നു. ആ ഫോട്ടോ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ഗ്രൂപ്പ് ഫോട്ടോയിലെ പ്രധാന കൗതുകമെന്നത് സൂപ്പർതാരം മമ്മൂട്ടി സഹപ്രവർത്തകർക്കൊപ്പം മുൻനിരയിൽ നിലത്താണ് ഇരിക്കുന്നതെന്നതാണ്. മറ്റു താരങ്ങളും സംഘടനാ ഭാരവാഹികളും ഒക്കെ പിന്നിൽ കസേരകളിൽ ഇരിക്കുന്നുണ്ട്. സംഘടനതന്നെ പുറത്തുവിട്ട ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേരിടുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ വാർത്താപ്രാധാന്യം നേടിയ മീറ്റിങ് ആയിരുന്നു ഇന്നലെ അമ്മയിൽ നടന്നിരുന്നത്.

ഷമ്മി തിലകനെതിരെയുള്ള അച്ചടക്ക നടപടി ആയിരുന്നു ഇതിൽ പ്രധാനമായും ശ്രദ്ധ നേടിയ കാര്യം. നടനെ സംഘടനയിൽ നിന്നും പുറത്താക്കി എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പുറത്താക്കി ഇല്ല എന്നാണ് വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ തുടർച്ചയായി നടത്തിക്കൊണ്ടാണ് ക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. അദ്ദേഹത്തിന്റെ വിശദീകരണം കേട്ടതിനു ശേഷം മാത്രമേ എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുകയുള്ളൂ എന്നാണ് ഭാരവാഹികൾ അറിയിച്ചത്. പീ ഡ നകേസിൽ പ്രതിയായ വിജയ് ബാബുവിനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നില്ല എന്നതായിരുന്നു ഷമ്മി തിലകന്റെ പ്രതിഷേധത്തിന് കാരണമെന്നും അറിയാൻ സാധിക്കുന്നുണ്ട്.

കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് മുൻകൂർ ജാമ്യം നേടിയ വിജയ് ബാബുവിനെ എങ്ങനെയാണ് സംഘടനയിൽ നിന്നും പുറത്താക്കുന്നത് എന്ന അടക്കമുള്ള കാര്യങ്ങൾ ചോദിച്ചിരുന്നു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് അമ്മ ഒരു ക്ലബ്ബാണ്. വിജയ് ബാബു പല ക്ലബ്ബുകളിലും അംഗവുമാണ്. അവരാരും തന്നെ അയാളെ പുറത്താക്കിട്ടുമില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെ വിജയ് ബാബുവിനെ പുറത്താക്കാൻ സാധിക്കില്ലന്ന് സിദ്ധിക്കും പറഞ്ഞു. ഈ വാചകങ്ങൾ ഒക്കെ തന്നെ പെട്ടെന്ന് ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷവും അമ്മയുടെ മീറ്റിംഗിൽ നടന്നിരുന്നു.

story highlights:amma’s meeting mammootty attitude

Most Popular

To Top
$(".comment-click-13397").on("click", function(){ $(".com-click-id-13397").show(); $(".disqus-thread-13397").show(); $(".com-but-13397").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });