അവസരങ്ങൾക്ക് വേണ്ടി ഞാൻ ബന്ധങ്ങൾ സ്ഥാപിക്കുന്നു കോടികൾ തട്ടിയെടുക്കുന്നുവെങ്കിൽ ഞാൻ ഇന്ന് എവിടെയെത്തിയേനെ.|Amrita Suresh opens up about cyber attacks|

അവസരങ്ങൾക്ക് വേണ്ടി ഞാൻ ബന്ധങ്ങൾ സ്ഥാപിക്കുന്നു കോടികൾ തട്ടിയെടുക്കുന്നുവെങ്കിൽ ഞാൻ ഇന്ന് എവിടെയെത്തിയേനെ.|Amrita Suresh opens up about cyber attacks|

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പുതുമയേറിയ ഒരു ആലാപന ശൈലിയും ആയി എത്തിയ ഗായികയായിരുന്നു അമൃതാ സുരേഷ്. മലയാളികളുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു അമൃത ചേക്കേറിയിരുന്നത്. മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി അമൃത തമിഴ്നാടിന്റെ മരുമകൾ ആയി മാറുകയും ചെയ്തു. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ജഡ്ജ് ആയ നടൻ ബാലയുമായി പ്രണയത്തിലാവുകയും പ്രണയം വിവാഹത്തിൽ കലാശിക്കുകയും ഒക്കെയായിരുന്നു. എന്നാൽ അധികകാലം ആ വിവാഹ ബന്ധം നീണ്ടുനിന്നില്ല. ഇരുവരും വേർപിരിയും മകൾ അമൃതയ്ക്ക് ഒപ്പം ജീവിക്കുകയായിരുന്നു.

അടുത്ത സമയത്ത് താരം വീണ്ടും സംഗീതസംവിധായകനായ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിനുശേഷം നടത്തിവരുന്നത് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ തന്നെയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് തന്നെക്കുറിച്ച് പലരും പറയുന്ന മോശം കമ്മന്റുകൾക്ക് അമൃത പറയുന്ന മറുപടിയാണ്. താൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെ പറയുന്നവർ നിരവധിയാണ്. അവരിൽ പലരും അറിയാതെ പോകുന്ന ചില കാര്യങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. കൗമദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങളെപ്പറ്റി വ്യക്തമായി തന്നെ അമൃത സംസാരിക്കുന്നത്. അമൃതയുടെ വാക്കുകൾ ഇങ്ങനെയാണ്..

തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ എല്ലാം കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്. അതുകൊണ്ടാണ് ജീവിതത്തിലെ പുതിയൊരു ഘട്ടം അവരെക്കൂടി അറിയിക്കാം എന്ന് കരുതിയത്. അത്രയേറെ സന്തോഷത്തോടെ പങ്കുവച്ച ഒരു കാര്യത്തോട് ജനങ്ങൾ പ്രതികരിച്ചത് ഏറെ വേദനിപ്പിക്കുന്ന ഒരു രീതിയിലും. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ആ വേദന എന്നെ വല്ലാതെ തളർത്തി കഴിഞ്ഞു. ആ ഫോട്ടോയിൽ കാണുന്ന പുട്ടും മുട്ടക്കറിയും കഴിക്കുന്നതിനു തൊട്ടുമുമ്പ് വരെ ഞാൻ വളരെയധികം മെന്റലി ബ്രെക്ക് ഡൗൺ ആയിരുന്നു.

മാനസികമായി ഞാൻ ഏറെ തളർന്നിരിക്കുകയായിരുന്നു. ആ അവസ്ഥയിലാണ് സാരമില്ല പോട്ടെ എന്ന് പറഞ്ഞു കൊണ്ട് അങ്ങനെ ഒരു സെൽഫി എടുത്തത്. അത് അപ്പോൾ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ ഞാൻ പുട്ടും മുട്ടക്കറിയും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്വകാര്യ ജീവിതത്തെ കുറിച്ച് ഞാൻ ഒന്നും പറയാത്തത് മറ്റൊരാളെയും അത് ബാധിക്കരുത് എന്നതുകൊണ്ടാണ്. അവസരങ്ങൾക്ക് വേണ്ടി ഞാൻ ബന്ധങ്ങൾ സ്ഥാപിക്കുന്നു കോടികൾ തട്ടിയെടുക്കുന്നു എന്നൊക്കെയുള്ള വാർത്തകൾ വരുമ്പോൾ ആലോചിക്കണം അങ്ങനെയാണെങ്കിൽ ഞാൻ എപ്പോഴേ എവിടെയോക്കെ എത്തണം ആയിരുന്നുവെന്ന്.

സീറോയിൽ നിന്നും ആണ് ഞാൻ എന്റെ ജീവിതം റീസ്റ്റാർട്ട് ചെയ്തത്. എന്റെ വീട്ടുകാർക്കും മകൾക്കും സുഹൃത്തുക്കൾക്കും അറിയാം മറ്റാരെയും അത് ബോധ്യപ്പെടുത്തേണ്ടതില്ല. ഒരു പോയിന്റ് എന്നെക്കുറിച്ച് മോശം വാർത്തകളും കമന്റുകൾ ഞാൻ ഒഴിവാക്കും. അതുകഴിഞ്ഞാൽ ഞാൻ ഡൗൺ ആകും. അപ്പോഴൊക്കെ ആശ്വസിപ്പിക്കുന്നത് പാപ്പുവാണ്. എന്നെക്കുറിച്ച് മോശം കമന്റുകൾ പറയുമ്പോൾ അവർക്ക് അതുകൊണ്ട് എന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടാവും. ജോലിയിൽ ഒക്കെ സമ്മർദ്ദം ഉണ്ടാകുമ്പോൾ ചിലർ വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടും വഴക്കിടാറില്ലേ. അതുപോലെ എന്റെ മുഖം കാണുമ്പോൾ അവർക്ക് പറയാൻ തോന്നുന്നുണ്ടാവും. അങ്ങനെയുള്ളവർ പറഞ്ഞു കൊള്ളട്ടെ അങ്ങനെയാണ് ഇപ്പോൾ കരുതുന്നത്. കമന്റ് ഒന്നും കാണാതിരിക്കുമ്പോൾ ആണ് ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത്
Story Highlights:Amrita Suresh opens up about cyber attacks