Entertainment

അമ്മയ്ക്ക് ചെറിയൊരു ലവ് ഉണ്ടെന്നായിരുന്നു പാപ്പുവിനോട് പറഞ്ഞത്. ഗോപി സുന്ദറിനെ കുറിച്ച് മനസ്സ് തുറന്നു അമൃത.|Amritha Suresh opens up about Gopi Sundar.|

അമ്മയ്ക്ക് ചെറിയൊരു ലവ് ഉണ്ടെന്നായിരുന്നു പാപ്പുവിനോട് പറഞ്ഞത്. ഗോപി സുന്ദറിനെ കുറിച്ച് മനസ്സ് തുറന്നു അമൃത.|Amritha Suresh opens up about Gopi Sundar.|

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമായിരുന്നു അമൃത സുരേഷ്. അമൃതയുടെ ജീവിതം പിന്നീട് സോഷ്യൽ മീഡിയയ്ക്ക് ഒരു തുറന്ന പുസ്തകമായിരുന്നു. അമൃതയുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തകളായിരുന്നു. വിവാഹമോചന ശേഷം ഒരുപാട് കാലം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു അമൃത. മകൾ അവന്തികയ്ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ചിരിക്കുകയാണ് എന്ന് അമൃത പറയുകയും ചെയ്തു.

അടുത്ത സമയത്തായിരുന്നു സംഗീതസംവിധായകനായി ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് പുറം ലോകത്തോട് അമൃത തന്നെ തുറന്നു പറയുന്നത്. എന്നാൽ അതിനുശേഷം വലിയതോതിലുള്ള സൈബർ ആക്രമണങ്ങളെ ആണ് അമൃത നേരിടേണ്ടതായി വന്നത്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അമൃത തന്നെ. മകൾ പാപ്പുവിന് തന്നെ നന്നായി അറിയാം. തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് മകൾ പാപ്പുവാണ് എന്ന് ഒക്കെയാണ് അമൃത പറയുന്നത്. അമൃതയുടെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയി മാറി. കേരള കൗമദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമൃത ചില കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

എന്നെ ഏറ്റവുമധികം മനസ്സിലാക്കിയിരിക്കുന്നത് എന്റെ മകൾ അവന്തികയാണ്. 10 വയസ്സ് ഉള്ളുവെങ്കിലും ആവശ്യത്തിലധികം പക്വത ആണ് അവൾക്കുള്ളത്. പല ഗോസിപ്പുകളും കേട്ട് സങ്കടപ്പെട്ട് ഇരിയ്ക്കുമ്പോൾ അവളാണ് ആശ്വസിപ്പിക്കുന്നത്. ഗോപി സുന്ദറുമായുള്ള ബന്ധം ഞാൻ ആദ്യം പറഞ്ഞത് മകളോട് ആയിരുന്നു. അമ്മയ്ക്ക് ചെറിയൊരു ലവ് ഉണ്ടെന്നായിരുന്നു പറഞ്ഞത്. ഗോപി സുന്ദറും അവളോട് സംസാരിച്ചിരുന്നു. അവളും ഹാപ്പിയാണ്. കംഫർട്ടബിളും എന്നാൽ വാർത്തകളും ഗോസിപ്പുകളും അങ്ങനെയൊന്നുമല്ല വരുന്നത്. ഞാൻ മകളെ ഒഴിവാക്കി ഭക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ്. ഞങ്ങൾ ഗുരുവായൂരിൽ പോയപ്പോൾ എടുത്ത വീഡിയോ ഉണ്ടായിരുന്നു. ഞങ്ങൾ സെൽഫി എടുക്കുമ്പോൾ അവൾ പിന്നിലേക്ക് വലിയുന്നത് കാണാം.

അത് കണ്ടു ഞാൻ മകൾക്ക് ഭക്ഷണം വാങ്ങി നൽകിയില്ലെന്നാണ് കമന്റ് വന്നിരുന്നത്. സത്യത്തിൽ ശ്രീകോവിലിൽ നിന്നിറങ്ങിയപ്പോൾ അവൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് സെൽഫി എടുക്കുന്നത്. അത്യാവശ്യമാണെന്ന് പറഞ്ഞായിരുന്നു അവൾ വയറിൽ കൈ വച്ചത്. വാർത്തകൾ വന്നപ്പോൾ ഞാൻ മകൾക്ക് ഭക്ഷണം നൽകാത്ത അമ്മയായി.
Story Highlights:Amritha Suresh opens up about Gopi Sundar

To Top
$(".comment-click-14653").on("click", function(){ $(".com-click-id-14653").show(); $(".disqus-thread-14653").show(); $(".com-but-14653").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });