മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കമന്റുകൾ പറയുന്ന ഒരു ജോലിയും ഇല്ലാത്ത ആളുകൾക്ക് ഇതാണ് മറുപടി. പുതിയ പോസ്റ്റുമായി അമൃത.

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ചചെയ്യുന്നത് ഗായിക അമൃത സുരേഷിന്റെയും സംഗീതസംവിധായകനായ ഗോപിസുന്ദറിന്റെയും പ്രണയത്തെ കുറിച്ചാണ്. ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് ശേഷം നിരവധി ആളുകളാണ് ഈ വിമർശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും ഒക്കെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഗുരുവായൂരമ്പലനടയിൽ വെച്ചുള്ള അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ്.

ഇവർ തമ്മിൽ വിവാഹിതരായി എന്നതിന് ഏറ്റവും ഉദാഹരണം നൽകുന്ന ചില വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗോപിസുന്ദറിന് ഒപ്പം നിൽക്കുന്ന അമൃതയെ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു ഇവർ വിവാഹിതരായത് എന്നും ഇതിൽനിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഗോപിസുന്ദറിന്റെ പിറന്നാൾ ആയിരുന്നു. ആ ദിവസം എന്റേത് എന്ന് പറഞ്ഞു ആണ് ഗോപിസുന്ദറിനെ അമൃത വിശേഷിപ്പിച്ചിരുന്നത്.

അപ്പോൾ തന്നെ കൂടുതൽ ആളുകൾക്ക് അമൃതയും ഗോപീസുന്ദറും വിവാഹിതനാണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നത്. ഇപ്പോഴിതാ ഔദ്യോഗികമായി സ്ഥീതീകരിക്കുന്ന രീതിയിൽ ഉള്ള വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മകൾക്കൊപ്പം നവദമ്പതികൾ ആയാണ് ഇവർ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ചുറ്റും ആരാധകർ ഓടി കൂടുകയായിരുന്നു ചെയ്തത്. ഓടിയെത്തിയ ആരെയും വേദനിപ്പിക്കാതെ അവർക്കൊപ്പം നിന്ന് ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്യുന്ന താരങ്ങളെയാണ് കാണാൻ സാധിക്കുന്നത്.

മകൾ അവന്തികയും ഗോപീസുന്ദറും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും കാണാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം വിമർശനങ്ങളുമായി എത്തുന്നവരും നിരവധി തന്നെയാണ്. ഈ വിമർശനങ്ങളെല്ലാം അതിജീവിച്ചുകൊണ്ട് ഒരു ജീവിതയാത്ര തുടങ്ങിയിരിക്കുകയാണ് അമൃതയും ഗോപിസുന്ദറും.
ഇപ്പോൾ പുതിയൊരു പോസ്റ്റുമായി ആണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കമന്റുകൾ പറയുന്ന ഒരു ജോലിയും ഇല്ലാത്ത ആളുകൾക്ക് വേണ്ടി പുട്ടും മുട്ടക്കറിയും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ഗോപി സുന്ദറിനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവച്ചത്. ഒരു പണിയും ഇല്ലാത്ത ആളുകൾക്ക് വേണ്ടി ഈ പുട്ടും മുട്ടക്കറിയും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചു ചേർന്നാണ് ഇരിക്കുന്നത് .
