Entertainment

നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ആവശ്യമായ ശക്തിയാകും..!അമൃത പ്രതികരിക്കുന്നു.

നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ആവശ്യമായ ശക്തിയാകും..!അമൃത പ്രതികരിക്കുന്നു.

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ച മികച്ച ഒരു ഗായികയാണ് അമൃത സുരേഷ്. പിന്നീട് ഭാര്യയായി മാറിയ അമൃത ആ ജീവിതത്തിലെ ചില പൊരുത്തക്കേടുകൾ കാരണം വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നു. വിവാഹമോചന ശേഷം സഹോദരി അഭിരാമിക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. ഇപ്പോൾ കഴിഞ്ഞദിവസം വളരെയധികം ശ്രദ്ധ നേടുന്നത് ഗോപിസുന്ദറിന് ഒപ്പമുള്ള ചിത്രം ആയിരുന്നു.

ഗോപിസുന്ദറിനോടൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാൻ പോവുകയാണ് എന്ന രീതിയിലായിരുന്നു താരം ഒരു കുറിപ്പ് പങ്കുവെച്ചത്. ആദ്യ വിവാഹ ബന്ധത്തിൽ നിന്നും രണ്ടുപേരും വേർപിരിഞ്ഞ് താമസിക്കുകയാണ് ഇവർ. ഇരുവരും ഒരുമിച്ചു എന്ന വാർത്ത വന്നതോടെ വലിയതോതിൽ തന്നെ വിമർശനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അമൃത തന്റെ പുതിയ വർക്കൗട്ട് വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ആവശ്യമായ ശക്തിയാകും ഉപേക്ഷിക്കരുത്. നിങ്ങൾ ഉപേക്ഷിക്കാൻ പോകുമ്പോൾ നിങ്ങൾ മതിയായവനല്ല എന്ന് പറഞ്ഞവരെ ഓർക്കുക. അങ്ങനെയാണ് അമൃത കുറിക്കുന്നത്. ഇങ്ങനെ ഫിറ്റായി ഇരിക്കാൻ കഴിയുന്നതിന് ട്രെയിനറിനെ കൂടി മെൻഷൻ ചെയ്യുന്നുണ്ട്. വിമർശിച്ചവർക്ക് ശക്തമായ ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ താരം മറുപടി നൽകുന്നത്.

ഒരു ജോലിയില്ലാതെ അന്യന്റെ കാര്യങ്ങളിലേക്ക് എത്തിനോക്കുന്ന ആളുകൾക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പുട്ടിന്റെയും മുട്ടക്കറിയുടെയും ചിത്രം ഗോപിസുന്ദറിനോടൊപ്പം താരം പങ്കുവെച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അമൃതയും ഗോപിസുന്ദറും പങ്കുവച്ച ചിത്രം തന്നെ ആരാധകർ ഏറ്റെടുക്കുന്ന സാഹചര്യമാണ് കണ്ടിരുന്നത്.

വിമർശന കമന്റ് പറഞ്ഞ എല്ലാവർക്കും ഉള്ള ഒരു മറുപടി തന്നെയായിരുന്നു ഈ പോസ്റ്റ് എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഇവരെ പിന്തുണച്ചുകൊണ്ടും അല്ലാതെയും എത്തുന്നവർ നിരവധിയാണ്.

Most Popular

To Top