Entertainment

ഒരു ബോട്ടോക്സ് ഇൻജെക്ഷൻ കൊണ്ടൊന്നും അയാൾ അവസാനിക്കില്ല, മോഹൻലാലിനെ കുറിച്ചുള്ള ഒരു പഴയ വൈറൽ കുറിപ്പ്|An old viral post about Mohanlal

ഒരു ബോട്ടോക്സ് ഇൻജെക്ഷൻ കൊണ്ടൊന്നും അയാൾ അവസാനിക്കില്ല, മോഹൻലാലിനെ കുറിച്ചുള്ള ഒരു പഴയ വൈറൽ കുറിപ്പ്|An old viral post about Mohanlal

അടുത്ത കാലങ്ങളിലായി വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മലയാള സിനിമയിലെ ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് പറയണം. അത്രത്തോളം വിമർശനങ്ങളാണ് അദ്ദേഹം ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരുകാലത്ത് എല്ലാവരും വാഴ്ത്തി പാടിയിരുന്ന മോഹൻലാലിന്റെ അഭിനയത്തെ ഇന്ന് അവർ തന്നെ വിമർശിക്കുന്നു. അതാണ് ഏറ്റവും വലിയ വിരോധാഭാസം എന്ന് പറയുന്നത്. മോഹൻലാൽ എന്ന നടൻ അസ്തമിക്കാൻ തുടങ്ങുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരിക്കുന്നു. മോഹൻലാൽ തിരക്കഥയിൽ വലിയൊരു ശ്രദ്ധ കാണിക്കുന്നില്ല എന്നതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ പോരായ്മ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സിനിമ ഗ്രൂപ്പിൽ എത്തിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് ആ കറുത്ത മറ നീക്കി സൂര്യൻ അതിനു പുറത്തുവരികയും ചെയ്യും. മമ്മൂക്കയുടെ ഈ മാസ് ഡയലോഗ് ലാലേട്ടന്റെ ഇപ്പോഴത്തെ കാര്യത്തിലാണ് സത്യമെന്ന് തോന്നുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

മോഹൻലാൽ എന്ന താരം അസ്തമിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇത്രയേറെ troll ചെയ്യപ്പെട്ട, body shamingന് ഇരയായ, ഇറക്കിയ സിനിമയിൽ ഭൂരിഭാഗവും വിജയം കാണാതെ പോയ മറ്റൊരു നടനില്ല. അതേ മോഹൻലാൽ യുഗം കഴിഞ്ഞു. കരിയറിൽ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രത്തിന് വേണ്ടി നടത്തിയ ആ make overനെ അങ്ങേയറ്റം വിഷമത്തോടെ ആരാധകർ പോലും ശപിച്ചു. കുഞ്ഞു നാൾ മുതൽ കണ്ട് മനസ്സിൽ പതിഞ്ഞ, കൊമ്പൻ മീശയും മടക്കി കുത്തിയ മുണ്ടും, നോട്ടം കൊണ്ട് പോലും പ്രതിനായകനെ കീഴ്പ്പെടുത്തുന്ന a class മാടമ്പി, 80-90 കളിലെ യുവത്വത്തിന്റെ ഹരം…. വിശേഷിപ്പിക്കാൻ ഇനിയും ഏറെയുള്ള എന്റെ പ്രിയപ്പെട്ട താരം…. ഭൂഗോളത്തിന്റെ ഒരു കോണിൽ ഈ കൊച്ചു കേരളത്തിലെ ഒരു ചെറിയ ഇൻഡസ്ട്രിയെ ചിന്തിക്കാൻ പോലും കഴിയാത്ത ഉയരത്തിൽ എത്തിച്ച, സ്വപ്നം കാണാൻ പഠിപ്പിച്ച താരം അവിടെ തകർന്നടിയുകയാണോ എന്ന് തോന്നി.

എന്നാൽ മുൻവിധികൾ മാറ്റിമറിച്ചു കൊണ്ട് വരണ്ടുണങ്ങിയ മരുഭൂമിയിലെ മരുപ്പച്ച പോലെ പ്രതീക്ഷ നൽകികൊണ്ട് ലൂസിഫറും ഇത്തിക്കര പക്കിയും ഒക്കെയായി അയാളിലെ താരം വീണ്ടും അവതരിച്ചു. സ്വന്തം റെക്കോർഡുകൾ തന്നെ കാറ്റിൽ പറത്തി പുതിയ ഉയരത്തിലേക്ക്. എന്നാൽ തുടർന്ന് വന്ന ചിത്രങ്ങളിലും അയാളിലെ നടൻ നിരാശയായിരുന്നു… അതേ മോഹൻലാലിലെ ആ പഴയ നടൻ ഇപ്പോഴില്ല. Hatersനെ പോലെ അയാളെ ഇഷ്ടപ്പെട്ടവരും വിധിയെഴുതി. കഥ ഇനിയാണ് ആരംഭിക്കുന്നത്. ഗ്രഹണം ബാധിച്ചാലും അതിനൊരു സമയം ഉണ്ട്. സൂര്യൻ ആ മറ നീക്കി പുറത്ത് വരും. വന്നു

ഒരു Botox ഇൻജെക്ഷൻ കൊണ്ടൊന്നും അയാൾ അവസാനിക്കില്ല എന്ന് തെളിയിച്ചു കൊണ്ട് മങ്ങൽ ഏറ്റ് കിടന്ന മലയാളം സിനിമയിൽ പുതുവെളിച്ചം പകർന്ന എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റിന്റെ രണ്ടാം പതിപ്പുമായി തന്നെ കാത്തിരിക്കുന്നവരുടെ മുന്നിൽ അയാൾ അന്ന് വീണ്ടും അവതരിച്ചു…..ആദ്യഭാഗത്തെ ജോർജ് കുട്ടിയോട് compare ചെയ്യും മുൻപ് ഒടിയനിൽ നിന്ന് മോഹൻലാൽ ഇപ്പോ എവിടെയെത്തി എന്ന് ചിന്തിക്കുക… A remarkable change!! ചെറുതായാലും വലുതായാലും സ്വന്തം പ്രൊഫഷനെ പെറ്റമ്മയെ പോലെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻറെ ഡെഡിക്കേഷനാണ് ആ മാറ്റം…

ചാരമാണന്ന് കരുതി ചികയാൻ നിക്കണ്ട, കനൽ കെട്ടിട്ടില്ലങ്കിൽ പൊള്ളും. അയാൾക്ക് അഭിനയിക്കാനാവില്ല എന്ന് പരിഹസിച്ച വിരോധികളോട് തന്റെ അഭിനയം കൊണ്ട് തന്നെ പക വീട്ടും “എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നെന്ന് “ഒരേയൊരു രാജാവ്
Story Highlights: An old viral post about Mohanlal

ഒരു ബോട്ടോക്സ് ഇൻജെക്ഷൻ കൊണ്ടൊന്നും അയാൾ അവസാനിക്കില്ല, മോഹൻലാലിനെ കുറിച്ചുള്ള ഒരു പഴയ വൈറൽ കുറിപ്പ്|An old viral post about Mohanlal

Most Popular

To Top