Entertainment

അനശ്വരയ്ക്ക് എന്ത് പറ്റി..? അടിമുടി മാറിയ ലുക്കിൽ അനശ്വരയുടെ പുതിയ ചിത്രങ്ങൾ വൈറൽ.

അനശ്വരയ്ക്ക് എന്ത് പറ്റി..? അടിമുടി മാറിയ ലുക്കിൽ അനശ്വരയുടെ പുതിയ ചിത്രങ്ങൾ വൈറൽ.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ഒരു പുതിയ താരോദയം ആയിരുന്നു നടിയായ അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി അനശ്വര മാറി. ഏറ്റവും അവസാനം അനശ്വര ആരാധകരെ ഏറ്റുവാങ്ങിയ ചിത്രം സൂപ്പർ ശരണ്യ ആയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു അനശ്വര കാഴ്ച വച്ചിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് അനശ്വരയുടെ പുതിയ ചിത്രങ്ങളാണ്. ഒരിക്കൽ ഷോർട്സ് ഇടുന്നതിന്റെ പേരിൽ വലിയ തോതിൽ തന്നെ ഒരു വിമർശനം ഏൽക്കേണ്ടിവന്ന വ്യക്തിയാണ് അനശ്വര.

ഇപ്പോൾ വീണ്ടും താരം ഒരു ഷോർട്ട് ഡ്രെസ്സിൽ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇതാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഷോർട് ഹെയറിലും ഡ്രെസ്സിലുമുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ അമ്പരിന്നിരിക്കുക ആണ്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള അനശ്വരയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആരാധകർ ഒന്നോടെ ചോദിച്ചു കൊണ്ടിരിക്കുന്നത്. അനശ്വര മാറിപ്പോയല്ലോ എന്നും കമന്റുകൾ വരുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിൽ എല്ലാം സജീവസാന്നിധ്യമായി അനശ്വര അടുത്തകാലത്ത് ആയിരുന്നു നീളൻ മുടി പൂർണമായും ഉപേക്ഷിച്ചു ഷോട്ട് ഹെയറിലേക്ക് മാറിയിരുന്നത്.

ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതൊന്നും വീട്ടിൽ സമ്മതിക്കാത്തത് കൊണ്ടായിരുന്നു ഇത്രകാലവും മുറികാതിരുന്നതെന്നും ഒക്കെ ആയിരുന്നു അനശ്വര ഇതിന് മറുപടിയായി പറഞ്ഞത്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ആയിരുന്നു അനശ്വര മുടി മുറിച്ചതു. ഇപ്പോൾ ഹോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുവാൻ തയ്യാറായിരിക്കുകയാണ് അനശ്വര. അതിന്റെ ഭാഗമായി ആണ് അടിപൊളി ലുക്ക്മാറ്റം എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ചില വിമർശനാത്മകമായി കമന്റുകൾ ഇതിന് താഴെ വരുന്നുണ്ട്. താരം ഇതിനെ പ്രതികരിക്കുന്നില്ല എന്നതാണ് ശ്രദ്ധനേടുന്ന ഒരു കാര്യം. ഇതിനുമുൻപ് ഷോട്ട്സ് ധരിച്ചു എന്നതിന്റെ പേരിൽ വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് ആയിരുന്നു നടി ഇരയാകേണ്ടി വന്നത്.

എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ല എന്നായിരുന്നു അന്ന് അനശ്വര പറഞ്ഞത്. പിന്നീട് അനശ്വരയെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു. റിമ കല്ലിങ്കൽ അടക്കമുള്ളവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാലുകൾ കാണുന്ന തരത്തിലുള്ള വേഷമിട്ടു കൊണ്ടായിരുന്നു സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നത്.

Most Popular

To Top