കാവ്യചേച്ചി അതേ കുറിച്ച് പറയുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്..!! തിരിച്ച് വരണം അതാണ് അനശ്വരയുടെ ആഗ്രഹം..!!

മലയാള സിനിമയിൽ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത ഒരു നടിയാണ് കാവ്യ മാധവൻ.. ഇപ്പോഴും താനൊരു കാവ്യ ഫാൻ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അനശ്വര രാജൻ. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്. അഭിമുഖങ്ങളിൽ ഒക്കെ കാസർകോട്ടുകാരി ആണെന്ന് കാവ്യ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

ചെറുപ്പം മുതലേ ഞാൻ ഒരു കാവ്യ ഫാനാണെന്ന് അനശ്വര പറയുന്നു. അനശ്വരയുടെ വാക്കുകൾ ഇങ്ങനെ. ഞാൻ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും എല്ലാം തികഞ്ഞ ഒരു ആക്ടറാണ് അവർ. അഭിമുഖങ്ങളിൽ ഒക്കെ കാസർകോട്ടുകാരി ആണെന്ന് കാവ്യ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്. കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹമുണ്ട്. മീശമാധവൻ പോലെയുള്ള സിനിമകൾ കണ്ടപ്പോൾ തനിക്കും പ്രണയം തോന്നിയതായി അനശ്വര വ്യക്തമാക്കി.

അടുത്ത കൂട്ടുകാരനോട് ആണ് പ്രണയം തോന്നിയത്. അത് മീശമാധവൻ പോലുള്ള ചില സിനിമകൾ ഒക്കെ കണ്ടപ്പോൾ അങ്ങനെ ഒരു തോന്നൽ വന്നത്. ഞാൻ വീട്ടിൽ പറഞ്ഞു ഇതാണ് എൻറെ ചെക്കൻ എന്ന്. അവർക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോൾ തനിക്കും അത്‌ തമാശ മാത്രം. ആ നായകൻ ഇതുവരെ ഈ രഹസ്യം അറിയില്ല.

കുറേ കഴിഞ്ഞ് ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. അത്‌ അതിൻറെ വഴിക്ക് വന്നു പോയി എന്ന് അനശ്വര പറഞ്ഞു. മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ നൽകിയ ഒരു കലാകാരി തന്നെയാണ് അനശ്വര. സൂപ്പർ ശരണ്യ എന്ന ചിത്രം വലിയ വിജയത്തോടെയാണ് പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top