ക്യൂട്ട് ലുക്കിൽ ഫ്രോക്കിൽ അനിഖയുടെ പുതിയ ചിത്രങ്ങൾ വൈറൽ, |Anikha Surendran new photoshoot

ക്യൂട്ട് ലുക്കിൽ ഫ്രോക്കിൽ അനിഖയുടെ പുതിയ ചിത്രങ്ങൾ വൈറൽ, |Anikha Surendran new photoshoot

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി അനിഖ മാറി. മമ്മൂട്ടിക്കൊപ്പം ആണ് അനിഖയുടെ ഹിറ്റ് ചിത്രങ്ങൾ എല്ലാം തന്നെ ഉള്ളത് എന്ന് പറയണം. അതിനു ഉദാഹരണങ്ങൾ തന്നെയാണ് മലയാളം കടന്ന് തമിഴ് സിനിമയിൽ അനിഖയുടെ അഭിനയ മികവ് എത്തിയിരുന്നു. അതിനുള്ള ഉദാഹരണമായിരുന്നു വിശ്വാസം എന്ന ചിത്രം. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് തമിഴ് മേഖലയിൽ നിന്നും അനിഖ സ്വന്തമാക്കിയത്. മലയാള സിനിമയായ കപ്പേളയുടെ തെലുങ്ക് റീമേക്കിൽ നായികയായും അനിക ഇപ്പോൾ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

മലയാളത്തിലും ഉടനെ നായികയായി ഒരു ചിത്രം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ പൂജയും മറ്റും കഴിയുകയും ചെയ്തിരുന്നു. വളരെയധികം പ്രിയപ്പെട്ട ഒരു കുട്ടി താരമായിരുന്നു അനിഖ. കഥ തുടരുന്നു എന്ന ചിത്രത്തിൽ ആസിഫലിയുടെയും മമ്ത മോഹൻദാസിന്റെയും മകളുടെ വേഷത്തിൽ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ അനിഖയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അനിഖയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. അനികയുടെ വിശേഷങ്ങൾക്കാരാധകരും നിരവധിയാണ്. മികച്ച നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണ് അനിഖ എന്നാണ് പ്രേക്ഷകർ പൊതുവേ താരത്തെക്കുറിച്ച് പറയുന്നത്. ഒരിക്കൽ ഒരു ലൈവിൽ എത്തിയോടെ ഒരു ആരാധകൻ അനിഖയുടെ അടിവസ്ത്രത്തെ കുറിച്ച് ഒരു ചോദ്യം ചോദിക്കുകയും അതിന് മികച്ച രീതിയിൽ ഉള്ള മറുപടി നൽകുകയും ഒക്കെ ചെയ്തത് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു.

നിരവധി ആളുകൾ ആയിരുന്നു ഈ സംഭവത്തിലനിഖയെ പ്രേശംസിച്ചു കൊണ്ട് എത്തിയത് ഇപ്പോൾ. ഇപ്പോൾ അനിഖയുടെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഫ്ലോറൽ ഫ്രോക്കിൽ അതിസുന്ദരിയായാണ് ഈ ചിത്രത്തിൽ അനിഖയെ കാണാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു..
Story Highlights: Anikha Surendran new photoshoot