Entertainment

സിനിമയെ കുറിച്ച് നല്ലതോ മോശമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകർക്കും ഉണ്ടെന്ന് അഞ്ജലി മേനോൻ ഓന്ത് നിറം മാറുന്നതിലും പെട്ടെന്നാണല്ലോ നിറം മാറിയത് എന്ന് പ്രേക്ഷകർ |Anjali Menon talk’s about her statement clarification

സംവിധായകയായ അഞ്ജലി മേനോൻ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ വലിയ തോതിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നത്. സിനിമ നിരൂപണത്തെ കുറിച്ചായിരുന്നു അഞ്ജലി മേനോന്റെ വാക്കുകൾ. ഇത് വലിയ വിമർശനം ആയിരുന്നു സോഷ്യൽ മീഡിയയിൽ നേടിയത്. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന അഭിപ്രായം തന്നിൽ ചിരിയാണ് സൃഷ്ടിക്കാറുള്ളത് എന്നും ലാഗിനെ കുറിച്ച് സംസാരിക്കുന്നവർ സിനിമയിലെ എഡിറ്റിംഗ് എന്താണെന്ന് മനസ്സിലാകണമെന്നും ആയിരുന്നു അഞ്ജലി മേനോൻ സംസാരിച്ചിരുന്നത്. ഇതോടെ അഞ്ജലിക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു ഏൽക്കേണ്ടി വന്നിരുന്നത് എന്നതാണ് സത്യം.

ഒരു ഓൺലൈൻ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് അഞ്ജലി സംസാരിച്ചിരുന്നത്. അഞ്ജലിയുടെ ഈ വാക്കുകൾക്ക് താഴെ നിരവധി ആളുകൾ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്റണി അടക്കമുള്ളവർ അഞ്ജലിയുടെ പേര് പരാമർശിക്കാതെ ഇതിനെ കുറിച്ച് വിമർശിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി എഡിറ്റിംഗ് പഠിക്കാത്തവരാണ് ഇനി സിനിമയ്ക്ക് അഭിപ്രായം പറയാൻ വേണ്ടി എഡിറ്റിംഗ് പഠിക്കുന്നത് എന്ന തരത്തിലായിരുന്നു ജൂഡ് സംസാരിച്ചത്. ഇപ്പോൾ ഇതാ വിമർശനങ്ങൾ നിരവധി ആയ ഘട്ടത്തിൽ ഇക്കാര്യത്തിൽ ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ജലി മേനോൻ തന്നെ. ഇപ്പോൾ അഞ്ജലി പറയുന്നത് ഇങ്ങനെയാണ്, പ്രേക്ഷകരുടെ അഭിപ്രായപ്രകടനങ്ങളെ എക്കാലവും ബഹുമാനിക്കുന്ന ആളാണ് താൻ. സാധാരണ പ്രേക്ഷകരെ കുറിച്ചോ എല്ലാം നിരൂപകരെ കുറിച്ചോ അല്ല താൻ ഉദ്ദേശിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം.

എന്നാൽ ഇതിന് താഴെയും നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓന്ത് നിറം മാറുന്നതിലും പെട്ടെന്നാണല്ലോ നിറം മാറിയത് ഇങ്ങനെയായിരുന്നു ചിലർ കമന്റ് ചെയ്തിരുന്നത്. നിർമ്മാണ രീതിയെ കുറിച്ചുള്ള അറിവ് പ്രൊഫഷണൽ ഫിലിം റിവ്യൂവിന് എങ്ങനെ ഗുണകരമാകും എന്നാണ് ഞാൻ പറഞ്ഞത്. ചലച്ചിത്രമാധ്യമപ്രവർത്തക ഉദയയുടെ റിവ്യൂ ഞാൻ ഉദാഹരിക്കുകയാണ് ചെയ്തത്. പ്രേക്ഷകർക്ക് തന്നെ കൗതുകകരവും വിശദമായി നിരൂപണങ്ങൾ വരുന്ന സമയത്ത് പ്രൊഫഷണൽ നിരൂപകർ അതിനു മേലെ ലക്ഷ്യം വയ്ക്കണമെന്ന് ആയിരുന്നു ഞാൻ പറഞ്ഞത്. പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും എക്കാലവും ഞാൻ വിലമതിച്ചു കാണുന്നു. സിനിമയെ കുറിച്ച് നല്ലതോ മോശമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകർക്കും ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരിൽ നിന്നുള്ള അഭിപ്രായങ്ങൾക്കായി ആകാംക്ഷിയായി കാത്തിരിക്കുകയാണെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞതും.
Story Highlights: Anjali Menon talk’s about her statement clarification

സിനിമയെ കുറിച്ച് നല്ലതോ മോശമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകർക്കും ഉണ്ടെന്ന് അഞ്ജലി മേനോൻ ഓന്ത് നിറം മാറുന്നതിലും പെട്ടെന്നാണല്ലോ നിറം മാറിയത് എന്ന് പ്രേക്ഷകർ |Anjali Menon talk’s about her statement clarification

Most Popular

To Top