Entertainment

മോഹൻലാലും റോഷനും പറഞ്ഞപ്പോൾ ആഹാ..!അഞ്ജലി മേനോൻ പറഞ്ഞപ്പോൾ ഓഹോ…! ഇത് എന്ത് നീതി |Anjali Menon viral statement in film criticism

മോഹൻലാലും റോഷനും പറഞ്ഞപ്പോൾ ആഹാ ആഹാ..!അഞ്ജലി മേനോൻ പറഞ്ഞപ്പോൾ ഓഹോ…! ഇത് എന്ത് നീതി |Anjali Menon viral statement in film criticism

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സംവിധായകയായ അഞ്ജലി മേനോൻ പറയുന്ന ചില കാര്യങ്ങളാണ്. സിനിമയെ വിമര്‍ശിക്കുന്നവരെ വിമർശിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങളായിരുന്നു അഞ്ജലി മേനോൻ പറഞ്ഞിരുന്നത്. പ്രേക്ഷകർ സിനിമയെ കുറിച്ച് നിരൂപണം എഴുതുന്നതിനെക്കുറിച്ചും അഞ്ജലി മേനോൻ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് നന്നായി പഠിക്കാതെ സിനിമയെ കുറിച്ച് അഭിപ്രായം പറയരുത് എന്ന് അർത്ഥത്തിലാണ് അഞ്ജലി മേനോൻ സംസാരിച്ചിരുന്നത്. അഞ്ജലി മേനോന്റെ ഈ പ്രസ്താവനയ്ക്ക് നിരവധി ആളുകൾ ആയിരുന്നു പിന്തുണയുമായി എത്തിയിരുന്നത്.

അതേസമയം ഇതേ വാക്കുകൾ തന്നെ മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞപ്പോൾ ഇത്തരം ആളുകൾ തന്നെയാണ് അവരെ ട്രോളുകൾ ചെയ്തതും. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു പ്രത്യേക ലോബി ഈ കാര്യം കേട്ടതിനു ശേഷവും മൗനമായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. ഇതേ കാര്യം തന്നെയല്ലേ റോഷൻ ആൻഡ്രൂസും മോഹൻലാലും പറഞ്ഞത്. അവരീ കാര്യം പറഞ്ഞപ്പോൾ വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും അഞ്ജലി മേനോൻ പറഞ്ഞപ്പോൾ അതിനെ അഭിനന്ദിക്കുകയും ചെയ്ത ഒരു ജനത. അതിന് പിന്നിലുള്ള ചേതോഹരം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ഇപ്പോൾ ഒരു കൂട്ടം ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞത് സിനിമയിൽ വിമർശിക്കുവാൻ സിനിമയെക്കുറിച്ച് നന്നായി മനസ്സിലാക്കണം എന്ന് തന്നെയാണ്. എന്നാൽ അതേ കാര്യം തന്നെ അഞ്ജലി പറഞ്ഞപ്പോൾ എല്ലാവരും അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണോ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ഈ ഒരു കാര്യത്തിന്റെ പേരിൽ ആയിരുന്നു. അതേ കാര്യം തന്നെ ഇവിടെ ഒരു സ്ത്രീ ആവർത്തിച്ചപ്പോൾ എല്ലാവരും അതിനെ പുകഴ്ത്തുകയാണ് ചെയ്യുന്നത്. ഒരു പുരുഷൻ പറയുമ്പോൾ മാത്രം അതിൽ തെറ്റ് കണ്ടെത്തുകയും സ്ത്രീകൾ പറയുമ്പോൾ അത് ശരിയാണെന്ന് പറയുകയും ചെയ്യുന്നത് എന്ത് ന്യായമാണ് എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights: Anjali Menon viral statement in film criticism

മോഹൻലാലും റോഷനും പറഞ്ഞപ്പോൾ ആഹാ..!അഞ്ജലി മേനോൻ പറഞ്ഞപ്പോൾ ഓഹോ…! ഇത് എന്ത് നീതി |Anjali Menon viral statement in film criticism

Most Popular

To Top