Entertainment

നിങ്ങളുടെ വയറിൽ സ്ട്രെച്ച് മാർക്സ് ഉണ്ടാകാൻ കാരണക്കാരനായ വ്യക്തിയിൽനിന്ന് വയറിൽ ഉണ്ടായ ആ വരകളെ പറ്റി അറപ്പോടെ അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ടോ.?

നിങ്ങളുടെ വയറിൽ സ്ട്രെച്ച് മാർക്സ് ഉണ്ടാകാൻ കാരണക്കാരനായ വ്യക്തിയിൽനിന്ന് വയറിൽ ഉണ്ടായ ആ വരകളെ പറ്റി അറപ്പോടെ അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ടോ.?

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമ്മയാകാൻ തയ്യാറെടുക്കുന്ന ആ കാലഘട്ടം തന്നെയാണ്. ആ സമയത്ത് ഒരു സ്ത്രീ പലതരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുപോലെതന്നെ പ്രസവാനന്തരവും ഒരു സ്ത്രീ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഡിപ്രെഷൻ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ് വയറിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ എന്ന് പറയുന്നത്.

ഇപ്പോൾ ഇതിനെ കുറിച്ച് അഞ്ജലി എന്ന ഒരു പെൺകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം നിങ്ങൾ ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നും നിങ്ങളുടെ എല്ലാമെല്ലാമായ വ്യക്തിയിൽ നിന്നും നിങ്ങളുടെ വയറിൽ ഇത്രയധികം സ്ട്രെച്ച് മാർക്സ് ഉണ്ടാകാൻ കാരണക്കാരനായ വ്യക്തിയിൽനിന്ന് വയറിൽ ഉണ്ടായ ആ വരകളെ പറ്റി അറപ്പോടെ അഭിപ്രായം പറയുന്നത് ഒരു ഞെട്ടലോടെ കേട്ടിട്ടുണ്ടോ എന്ന് തുടങ്ങുന്നതാണ് ഈ ഒരു കുറിപ്പ്. മറ്റൊരാളോട് പാതിമയക്കത്തിൽ അമ്മുവിന്റെ വയറുനിറയെ പാട് ആണ് അവന്മാര് കിടന്നതല്ലയോ എന്ന് കേട്ടു ഞെട്ടിയിട്ടുണ്ട്.

നമ്മുടെ രൂപത്തിൽ നമ്മൾക്കുള്ള ആത്മവിശ്വാസം സ്നേഹത്തിൽ ഉറച്ച വിശ്വാസവും ഒരു നിമിഷം കൊണ്ട് തകർന്ന ഭൂമി പിളർന്ന് നമ്മൾ പോകുന്നത് പോലെ തോന്നിയിട്ടുണ്ടോ.? അങ്ങനെ തോന്നിയിട്ടുള്ള അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്.. എന്റെ കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ വേദനിച്ചത് എന്നെ ബോഡി ഷെയ്മിങ് ചെയ്തപ്പോഴാണത്രെ. അവരുടെ സ്റ്റെപ് മദർ നിന്റെ അമ്മയുടെ കാല് കൈ വയറ് ഉടുപ്പ് എന്നിങ്ങനെ പറഞ്ഞ് എന്റെ മക്കളെ വേദനിപ്പിച്ചിരുന്നു. ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്നെ ഞാനാക്കിയ ഈ വരകളെ തന്നെയാണ്.

എന്റെ അമ്മയുടെ വയറിലെ ഇതേപോലുള്ള ഞാൻ ഉണ്ടാക്കിയ പാടുകളിൽ ഞാൻ മുറുക്കി പിടിക്കുമ്പോൾ ഇന്നു ഞാൻ അനുഭവിക്കുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. അതെന്റെ വികൃതി കുഞ്ഞുങ്ങളിൽ നിന്നും ഇന്നെനിക്ക് ലഭിക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. സ്വത്തിന്റെയും നിറത്തെയും ജാതിയുടെയും പഠിക്കുന്ന സ്കൂളിനെയും മറ്റും പേരിൽ കുഞ്ഞുങ്ങളെപ്പോലും വെറുതെ വേദനിപ്പിക്കുന്നവർ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നല്ല അത്. ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് അവരുടെ വ്യക്തിത്വമാണ്. നിറം, ജാതി, മതം, തടി, മെലിഞ്ഞത് പഠിച്ച സ്ഥാപനം, തൊലിയുടെ നിറം, ജോലി,ജെൻഡർ അങ്ങനെയുള്ള വ്യത്യാസങ്ങൾ ഒന്നും തന്നെ ഒരു നല്ല വ്യക്തിത്വത്തിനുള്ള മാനദണ്ഡങ്ങൾ അല്ല.

ഓരോ വരകൾക്കും തന്റെ കുട്ടികൾക്ക് മികച്ച രീതിയിലുള്ള അഭിപ്രായങ്ങൾ ഉണ്ടെന്നും അഞ്ജലി പറയുന്നു. ഈ വര ഞാൻ ഡാൻസ് കളിച്ചപ്പോൾ ഉള്ളത് ആണ്. ഇത് ഞാനല്ല കുഞ്ഞൂട്ടൻ വഴക്ക് ഉണ്ടാക്കിയത് ആണ് എന്നൊക്കെ പറയാറുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്.

Most Popular

To Top