മുഖം മറച്ചു സെൽഫിയിൽ വന്ന ആൾ തന്റെ കാമുകൻ ആണ്, അദ്ദേഹം സിനിമയിലാണ്, രാഹുൽ ഗാന്ധി ആയിരുന്നു ക്രഷ് – രേഷ്മ അന്ന രാജൻ |Anna Rajan talkes about In love with someone in the movie, Rahul Gandhi was my crush

മുഖം മറച്ചു സെൽഫിയിൽ വന്ന ആൾ തന്റെ കാമുകൻ ആണ്, അദ്ദേഹം സിനിമയിലാണ്, രാഹുൽ ഗാന്ധി ആയിരുന്നു ക്രഷ് – രേഷ്മ അന്ന രാജൻ |Anna Rajan talkes about In love with someone in the movie, Rahul Gandhi was my crush

ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു രേഷ്മ അന്ന രാജൻ. നിരവധി ആരാധകരെ ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്. അങ്കമാലി ഡയറീസ് എന്ന് പറഞ്ഞാൽ ഇപ്പോഴും ചിലർക്കെങ്കിലും താരത്തെ ഓർമിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അടുത്തകാലത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം വൈറലായി മാറിയിരുന്നു. താരം ഒരു പുരുഷ സുഹൃത്തിന്റെ ഒപ്പം ഉള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ഈ ചിത്രത്തിൽ അയാളുടെ മുഖം ബ്ലറർ ചെയ്ത് ആണ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഈ ചിത്രം വളരെയധികം വൈറലായി മാറിയിരുന്നു.

ആരാണ് നടിയുടെ ഒപ്പമുള്ളതെന്നും എന്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നുമൊക്കെ പ്രേക്ഷകർ തിരക്കിയിരുന്നത്. ഇപ്പോഴത്തെ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ഈ വ്യക്തിയെക്കുറിച്ചും ഇയാളുമായി ഉള്ള ബന്ധത്തെക്കുറിച്ച് ഒക്കെ തുറന്നു പറയുകയാണ് രേഷ്മ അന്നാ രാജൻ. അയാൾ തന്റെ കാമുകനാണ് എന്നും ജീവിതത്തിൽ ഒരുമിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് താരം പറയുന്നത്. അതിനാണ് ചിത്രത്തിൽ മുഖം ബ്ലറർ ആക്കിയത്. ആരാണെന്ന് സമയമാകുമ്പോൾ താൻ തന്നെ തുറന്നു പറയുമെന്നാണ് കരുതിയിരിക്കുന്നത്.

എങ്കിൽ പിന്നെ അങ്ങനെയൊരു ചിത്രം ഇടാതിരിക്കുന്നതായിരുന്നില്ല നല്ലത് എന്നായിരുന്നു സ്വാസിക ചോദിച്ചിരുന്നത്. അതിനും രേഷ്മ മറുപടി പറയുന്നുണ്ട്. അതൊരു രസമല്ലേ ഈ ചിത്രം കണ്ടുകൊണ്ട് നിരവധി ആളുകളാണ് തന്നോട് ചോദിച്ചത് ആരാണ് എന്ന്. സിനിമയിലെ ആളല്ലേ. ഈ ആളല്ലേന്നൊക്കെ. ചിത്രം കണ്ടിട്ട് തന്നെ ചിലർ അദ്ദേഹത്തെ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി താൻ തന്നെ പറയും സമയം ആകുമ്പോൾ എന്നാണ് താരം പറയുന്നത്. തന്റെ അച്ഛനും അമ്മയും രാഹുൽ ഗാന്ധിയുടെ വലിയ ആരാധകരാണെന്നും തനിക്ക് രാഹുൽ ഗാന്ധി ഇഷ്ടമാണെന്ന് പറയുന്നുണ്ട്. ഒരു ക്രഷ് ആയിരുന്നു രാഹുൽ ഗാന്ധി. അച്ഛന്റെ രാഹുൽഗാന്ധിക്കൊപ്പം ഉള്ള ചിത്രം ഒക്കെ പങ്കുവെച്ചിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡ യാത്രയ്ക്ക് അച്ഛൻ പോയിരുന്നു എന്നൊക്കെയാണ് താരം പറയുന്നത്.
Story Highlights: Anna Rajan talkes about In love with someone in the movie, Rahul Gandhi was my crush