പുതുമോടി മായും മുൻപേ അനൂപും ഭാര്യയും പോയത് ആരെ കാണാൻ ആണെന്ന് കണ്ടോ..?

സീതാകല്യാണം എന്ന സീരിയലിലെ കൂടെ മലയാള ടെലിവിഷൻ രംഗത്തേക്ക് വന്ന താരമാണ് അനൂപ് കൃഷ്ണൻ. പിന്നീട് ബിഗ് ബോസ്
റിയാലിറ്റി ഷോയിലും താരം സജീവ സാന്നിധ്യമായിരുന്നു.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അനൂപിനെ കൂടുതലായും ആരാധകർ ഉണ്ടാകുന്നതും, ലോകമറിയുന്നത്. അടുത്ത സമയത്ത് ആണ് അനൂപ് വിവാഹിതനായത്. അത് വലിയ വാർത്തയായി മാറിയിരുന്നു. ഡോക്ടറായ ഐശ്വര്യയാണ് അനുപ് വിവാഹം ചെയ്തത്. പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ എല്ലാം ഇടം നേടുന്നത്. ജഗതി ശ്രീകുമാറിന്നോടൊപ്പമുള്ള ചിത്രമാണ് അനൂപ് പങ്കു വെച്ചിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ബിഗ്സ്‌ക്രീനിൽ എത്താൻ തയ്യാറെടുക്കുകയാണ് ജഗതി ശ്രീകുമാർ. എങ്കിലും പൂർണ ആരോഗ്യവാനാണ് അദ്ദേഹം എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല..

അദ്ദേഹത്തെ കാണാൻ നിരവധി ആളുകൾ വീട്ടിൽ എത്താറുണ്ട്.. ഇപ്പോൾ ഇതാ ടെലിവിഷൻ താരം അനൂപ് കൃഷ്ണൻ ജഗതിയെ കാണാൻ എത്തിയിരിക്കുന്നത്.. ജഗതിക്ക് ഇഷ്ടപ്പെട്ട ഗാനമായ ചന്ദ്രകളഭം അനൂപ് ജഗതിയുടെ മുൻപിൽ വച്ച് ആലപിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഈ പാട്ട് ഇഷ്ടം ആയോന്ന് അനൂപ് ചോദിച്ചപ്പോൾ ഹാസ്യസാമ്രാട്ട് ചിരിച്ചു കൊണ്ട് തലയാട്ടുന്ന വീഡിയോയാണ് കാണാൻ സാധിക്കുന്നത്.

ജഗതി ശ്രീകുമാറിനൊപ്പം ഉള്ള വീഡിയോ പങ്കു വെച്ചുകൊണ്ട് ഇങ്ങനെയാണ് അനൂപ് കുറിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യമുള്ള ഒരു മറ്റൊരു നടൻ ഉണ്ടോ എന്നതിന് ഉത്തരമാണ് ആളൊഴിഞ്ഞ് കിടക്കുന്ന അങ്ങയുടെ സിംഹാസനം..ഭാഗ്യമാണ് എനിക്ക് അങ്ങേക്ക് ഒപ്പം കുറച്ച് സമയം ചെലവഴിക്കാനും സാധിച്ചത്

Leave a Comment

Your email address will not be published.

Scroll to Top