12 വയസ്സ് പ്രായം കൂടുതലുള്ള ഭാര്യ.ഭാര്യ ദത്തെടുത്ത മകൾക്കും ഭാര്യക്കുമൊപ്പം സന്തോഷജീവിതം.. അറിയാം അനൂപ് മേനോന്റെ അപൂർവ പ്രണയകഥ.

മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് അനൂപ് മേനോൻ. അടുത്തകാലത്തിറങ്ങിയ സിബിഐ എന്ന ചിത്രമായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മിനിസ്ക്രീനിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച ശേഷമാണ് ബിഗ് സ്ക്രീനിൽ കഴിവ് തെളിയിക്കാൻ താരം എത്തിയത്. കാട്ടുചെമ്പകം എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. അതോടൊപ്പം തിരക്കഥയും ഗാനരചനയും എല്ലാം തന്നെ ഒരു കൈ നോക്കി നോക്കി. നിയമപഠനം പൂർത്തിയാക്കി പിന്നീട് ദുബായിൽ ലോ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് അവതാരകൻ എന്ന ഒരു ജോലി അദ്ദേഹത്തെ തേടിയെത്തുന്നത്.

പിന്നീട് മിനി സ്ക്രീനിലേക്ക്, അവിടെ നിന്നും സിനിമയിലേക്ക് അങ്ങനെയായിരുന്നു ജീവിതത്തിന്റെ നാൾവഴികൾ. സിനിമയിൽ നിൽക്കുന്ന സമയത്ത് വലിയതോതിൽ തന്നെ ഗോസിപ്പുകൾക്ക് ഇര ആയിട്ടുണ്ടായിരുന്നു താരം. ഭാവനയുടെ പേരിലായിരുന്നു ഗോസിപ്പുകൾ മുഴുവൻ കേൾക്കേണ്ടി വന്നിരുന്നത്. ട്രിവാൻഡ്രം ലോഡ്ജ് ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങൾ ആയിരുന്നു അതിന് കാരണമായി മാറിയത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത വന്നു. ഭാവന ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണെന്നും താരം പറഞ്ഞു. അല്ലാതെ തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നും അനൂപ് പലവട്ടം പറഞ്ഞു.

ക്ഷേമ അലക്സാണ്ടർ എന്നൊരു സുഹൃത്തിനെ താരം വിവാഹം കഴിക്കുകയും ചെയ്തു. അന്ന് അനൂപിന്റെ വിവാഹ പ്രായം 33 ഉം ക്ഷമയുടെ പ്രായം 45 ഉം ആയിരുന്നു. അന്ന് 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായിരുന്നു ക്ഷേമ. 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു സുഹൃത്തിനെ ആയിരുന്നു അനൂപ് പ്രണയിച്ച് വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതൽ തന്റെ സുഹൃത്ത് ആണെന്നായിരുന്നു അതിനു മറുപടിയായി പറഞ്ഞത്. ഇപ്പോൾ ക്ഷേമയുടെ മകളുമായി സന്തുഷ്ടജീവിതം നടത്തുന്ന നയിക്കുകയാണ് അനൂപ്. ക്ഷേമ ദത്തെടുത്ത മകളാണ് ആ കുട്ടി. ആ കുട്ടിയെ സ്വന്തം എന്ന രീതിയിൽ തന്നെയാണ് അനൂപ് കാണുന്നത്. അനൂപിനെ ഈ നല്ല മനസ്സിന് കൈയടക്കുകയാണ് ആളുകൾ.