ബിഗ്‌ബോസ് ഹൗസിൽ വീണ്ടും ഒരു പ്രണയം..! അപർണയോട് പ്രണയം തുറന്നു പറഞ്ഞു ജാസ്മിൻ.!!

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോൾ ബിഗ് ബോസ് മലയാളത്തിൻറെ സീസൺ ഫോർ വളരെയധികം പ്രത്യേകതകളോട് ആണ് ആരംഭിച്ചിരിക്കുന്നത്.

പല കാര്യങ്ങളിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒരുപാട് വ്യത്യസ്തത പുലർത്തുവാൻ ഈ വർഷത്തെ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ഷോയിൽ ശക്തമായ രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും അപർണയും. രണ്ടുപേരും ഗേ ആണെന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ മറികടന്നു കൊണ്ടാണ് ഇവർ സമൂഹത്തിൽ പ്രചോദനം ആയി മാറിയത്. അപർണ മലയാളികളേക്കാൾ കൂടുതൽ മലയാളം നന്നായി സംസാരിക്കും എന്ന് പൊതുവേ എല്ലാവരും പറയുന്നുണ്ട്. ഇപ്പോൾ തനിക്ക് അപർണയോട് പ്രണയം തോന്നിയത് വെളിപ്പെടുത്തിയിരിക്കുകയാണ് ജാസ്മിൻ.

കഴിഞ്ഞദിവസം രാത്രി ആയിരുന്നു ജാസ്മിൻ അപർണ നിമിഷ ശാലിനി എന്നിവർ ചേർന്ന് പുറത്തിരിക്കുന്ന സമയത്തായിരുന്നു ജാസ്മിൻ പറഞ്ഞത്. അവിടെവച്ച് നിമിഷയുടെ മുൻപിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ ആണ്. എനിക്ക് ഈ സീസണിൽ വരണ്ടായിരുന്നു, അടുത്ത സീസണിൽ വന്നാൽ മതിയായിരുന്നു. എനിക്ക് അവളോട് പറയണം ക്രഷ് ആണെന്ന്. എനിക്ക് പറ്റുന്നില്ല എന്ത് ഭംഗിയാണ് അവളെ കാണാൻ, എന്ത് നല്ല സ്വഭാവമാണ്. എൻറെ മനസ്സിലുള്ള കാര്യം അവളോട് പറയണം. എനിക്കറിയാം അമൃതശ്രീയെ കുറിച്ച്. പക്ഷേ എനിക്ക് തോന്നിയത് പറയണമെന്നായിരുന്നു ജാസ്മിൻ നിമിഷയോട് പറഞ്ഞത്. പിന്നാലെ ജാസ്മിൻ പോവുകയും ചെയ്യുന്നുണ്ട്. അപർണ്ണ അവിടെ ഉണ്ടായിരുന്നു.

കഴുത്തിൽ നിന്നും മൈക്ക് മാറ്റി ജാസ്മിൻ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു എന്താണെന്ന് അപർണ ചോദിച്ചപ്പോഴും ഇല്ല പറയുന്നില്ല എന്ന് പറഞ്ഞാൽ തിരിച്ചിട്ട് ശേഷം ജാസ്മിൻ പോയി. പുറത്തേക്ക് വരുമ്പോൾ നിമിഷ പറഞ്ഞു വിട്ട ശേഷം ജാസ്മിൻ കാത്തുനിൽക്കുന്നുണ്ട്.. അപർണ നിൽക്കാതെ കിടക്കാൻ ആയിപ്പോയി എന്താണ് സംഭവം എന്ന് നിമിഷയുടെ ചോദിക്കുന്നുണ്ടായിരുന്നു ജാസ്മിൻ. രാത്രിയിലും ഇതിനെ കുറിച്ച് സംസാരിക്കുന്നു. മനസ്സിലുള്ളത് അപർണയുടെ വ്യക്തമാക്കുകയായിരുന്നു ജാസ്മിൻ..

ഈ നാട്ടുകാർ മൊത്തം കാണുന്നുണ്ട് നീ വിവാഹിതയാണ് ഞാൻ മോശക്കാരിയായി മാറുകയാണെന്നാണ് ജാസ്മിൻ പറയുന്നത്. പക്ഷേ നീ മോശക്കാരിയല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ആളുകളോട് അട്രാക്ഷൻ തോന്നുന്നുണ്ടെന്ന് ഞാനും പറയാനുണ്ടെന്ന് പറഞ്ഞു. ദൈവമേ ഈ പെണ്ണുബിള്ളയ്ക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.

Leave a Comment

Your email address will not be published.

Scroll to Top