Entertainment

ആദ്യത്തെ സീസൺ മുതൽ നാലാം സീസൺ വരെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. തുറന്നുപറഞ്ഞ് അൻസിബ ഹസൻ

ആദ്യത്തെ സീസൺ മുതൽ നാലാം സീസൺ വരെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. തുറന്നുപറഞ്ഞ് അൻസിബ ഹസൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള റിയാലിറ്റി ഷോകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രത്യേകത എന്നു പറയുന്നത്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള നാലു സീസണുകളിൽ ആദ്യത്തെ സീസൺ തന്നെ വലിയ വിജയമാണ് നേടിയത്. ആദ്യത്തെ സീസണിൽ താരനിബിഡമായിരുന്നു എന്ന് പറയുന്നതാണ് സത്യം. പേളി മാണി, ശ്രീനിഷ്,ശ്വേതാ മേനോൻ, അർച്ചന സുശീലൻ തുടങ്ങി വലിയ താരനിര തന്നെ ആയിരുന്നു ആദ്യത്തെ സീസണിൽ ഉണ്ടായിരുന്നത്. രണ്ടാം സീസണിൽ കോവിഡ് മൂലം ഫിനാലെ ഉണ്ടായിരുന്നില്ല.

മൂന്നാം സീസണിലും കോവിഡ് ഒരു വില്ലനായി നിന്നിരുന്നു. എങ്കിലും മണിക്കുട്ടൻ വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരിന്നു. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ വിജയമായ ഒരു റിയാലിറ്റി ഷോ തന്നെയാണ് ബിഗ് ബോസ് മലയാളം. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഓഡിഷനുകൾ വഴിയാണ് മത്സരാർത്ഥികളെ ബിഗ്ബോസിൽ പങ്കെടുക്കാൻ അണിയറപ്രവർത്തകർ തിരഞ്ഞെടുക്കുന്നത് സിനിമ-സീരിയൽ സാമൂഹികപ്രവർത്തകർ സോഷ്യൽ മീഡിയയും ഇൻഫ്ലുവൻസെഴ്സ് തുടങ്ങി പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെയാണ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കാറുള്ളത്. തനിക്കു ബിഗ്ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയയായ നടി അൻസിബ ഹസൻ. ആദ്യത്തെ സീസൺ മുതൽ നാലാം സീസൺ വരെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചിരുന്നു. പക്ഷേ അതിൽ പങ്കെടുക്കണമെന്ന് തനിക്ക് തോന്നിയില്ല.

അതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയത്. ബീഹെൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇത് വെളിപ്പെടുത്തിയത്. സിനിമാമേഖലയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളൊക്കെ ബിഗ്ബോസിൽ പങ്കെടുത്തിട്ടുണ്ട്. അൻസിബ ഹസനെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങുന്ന താരമാണ്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ആയിരുന്നു അൻസിബയെ കൂടുതലായും ആളുകൾ ശ്രദ്ധിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ ഈ പുതിയ വെളിപ്പെടുത്തലാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ബിഗ്ബോസിൽ പോകാൻ തനിക്ക് ആഗ്രഹം ഉണ്ടാകാത്തത് കൊണ്ട് തന്നെയാണ് ഞാൻ പോകാഞ്ഞത് എന്നാണ് അൻസിബ തുറന്നുപറയുന്നത്. അവിടേക്ക് പോകണം എന്ന് എനിക്ക് തോന്നിയിട്ടില്ല എന്നും അൻസിബ വ്യക്തമാക്കുന്നു.

Most Popular

To Top