Entertainment

മോഹൻലാൽ സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോ.? ഇങ്ങനെയാണെങ്കിൽ മോഹൻലാൽ ഉടനെ തന്നെ ഫീൽഡ് ഔട്ട് ആകും – സന്തോഷ്‌ വർക്കി |Anthony Perumbavoor decides to do Mohanlal’s film.? If this is the case, Mohanlal will be out of the field immediately

ആറാട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ചിത്രത്തിൽ അഭിനയിച്ചു കൊണ്ടല്ല സന്തോഷ് ശ്രെദ്ധ നേടിയത്. ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ടായിരുന്നു. ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബ് ചാനൽ വഴി പങ്കുവെക്കുന്ന ചില വാർത്തകൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ചിത്രത്തെ കുറിച്ചാണ് ആറാട്ട് സന്തോഷ്‌ സംസാരിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ ബറോസിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നു എന്നും ഈ ചിത്രത്തിൽ ഒരുപാട് പ്രതീക്ഷയോടെയാണ് താൻ നോക്കി കണ്ടിരുന്നത് എന്നും ആയിരുന്നു സന്തോഷ വർക്കി പറയുന്നത്. ഈ ചിത്രവും പുലിമുരുകൻ പോലെയും ആറാട്ട് പോലെയും ഒരു മാസ് ചിത്രമായി മാറിയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തെ തുടർന്നാണ് ചിത്രം മാറ്റിയെഴുതിയത് എന്നും അറിയുന്നുണ്ട്.

ആന്റണി പെരുമ്പാവൂർ ഒരു ബിസിനസ്മാൻ മാത്രമാണ് മോഹൻലാൽ ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോ എന്നും രോഷത്തോടെ സന്തോഷ് ചോദിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ മോഹൻലാൽ ഉടനെ തന്നെ ഫീൽഡ് ഔട്ട് ആകും എന്നാണ് സന്തോഷ ആവർത്തിച്ചു പറയുന്നത്. ആന്റണി പെരുമ്പാവൂരിന് സിനിമകളെക്കുറിച്ച് എന്തറിയാം. അയാൾക്ക് നന്നായി ബിസിനസ് ചെയ്യാൻ അറിയാം. പണ്ടൊരിക്കൽ സദയം എന്ന ചിത്രത്തിന്റെ കഥ എന്താണെന്ന് പോലും മനസ്സിലായില്ല ആന്റണി പെരുമ്പാവൂരിന് എന്നതാണ് സത്യം. ബിസിനസ് അല്ലാതെ മറ്റുകാര്യങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ല. അങ്ങനെയുള്ള ഒരാൾ ആണോ മോഹൻലാൽ ഏത് തരം സിനിമകളിൽ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത്. ഒരുകാലത്ത് എത്രയോ മികച്ച ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് മോഹൻലാൽ.

ഇപ്പോൾ ആന്റണി പെരുമ്പാവൂർ പറയുന്നതനുസരിച്ച് മോഹൻലാൽ സിനിമ തിരഞ്ഞെടുക്കുന്നത്. വെറുതെയല്ല മോഹൻലാലിന്റെ സിനിമകളെല്ലാം തന്നെ വലിയ പരാജയം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ അധിക കാലതാമസമില്ലാതെ തന്നെ മോഹൻലാൽ ഫീൽഡ് ഔട്ട്‌ ആയി പോകും എന്നാണ് പറയുന്നത്. സാധാരണ സന്തോഷ് ഒരു വീഡിയോ ഇടുമ്പോൾ അതിന് താഴെ കൂടുതൽ കമന്റുകളും സന്തോഷിനെ പരിഹസിച്ചു കൊണ്ടുള്ളതാണ്. എന്നാൽ സന്തോഷിന്റെ ഈ ഒരു വീഡിയോയ്ക്ക് വളരെയധികം പ്രശംസകളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. സന്തോഷ് പറയുന്നത് കൃത്യമായ കാര്യമാണ് എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.
Story Highlights: Anthony Perumbavoor decides to do Mohanlal’s film.? If this is the case, Mohanlal will be out of the field immediately

മോഹൻലാൽ സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണോ.? ഇങ്ങനെയാണെങ്കിൽ മോഹൻലാൽ ഉടനെ തന്നെ ഫീൽഡ് ഔട്ട് ആകും – സന്തോഷ്‌ വർക്കി |Anthony Perumbavoor decides to do Mohanlal’s film.? If this is the case, Mohanlal will be out of the field immediately

Most Popular

To Top