അദ്ദേഹത്തിൻറെ വണ്ടിയിൽ ആയിരുന്നു എൻറെ യാത്രകൾ അധികം, അനുമോൾക്ക് ഒപ്പം നിൽക്കുന്ന ആൾ ആരാണ് എന്ന് അറിയോ.?

വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയ ഒരു നടിയായിരുന്നു അനുമോൾ. അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങളിൽ താരം ഇടംപിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ തനിക്ക് മോശം ആയി വന്നവരുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു അനുമോൾ നൽകിയിട്ടുള്ളത്. പലപ്പോഴും അനുമോളുടെ പല വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജലീലിക്ക എന്ന് പറഞ്ഞ് ഒരു പേരാമ്പ്രക്കാരനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച കൊണ്ടായിരുന്നു അനുമോൾ ഇങ്ങനെ കുറിച്ചത്. അനുമോളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

” ഇത്‌ ജലീൽ ഇക്ക, പേരാമ്പ്രക്കാരനാണ് കേട്ടോ. ആത്ന്രുമാൻ എന്ന സിനിമയുടെ സെറ്റിൽ എൻറെ കൂടെ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിൻറെ വണ്ടിയിൽ ആയിരുന്നു എൻറെ യാത്രകൾ അധികം വേണമെങ്കിൽ കാരവാൻ പോലെ എന്നുകൂടെ പറയണം. ഇത്ര സ്നേഹത്തോടെ ഉള്ള മനുഷ്യൻ. അതുപോലെ നിഷ്കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ജലീൽ ഇക്കാ, നിറയെ സ്നേഹം നിങ്ങളെപ്പോലെ ഒരുപാട് ആളുകളെ നമ്മുടെ ലോകത്തിന് വേണമെന്നു.

നല്ലതു വരട്ടെ നിങ്ങൾക്ക് ചുറ്റുമുള്ള ലോകം നിങ്ങളുടെ നിഷ്കളങ്കമായ ഇടപെടൽ മുതൽ ആകാതിരിക്കട്ടെ. അങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു അനുമോൾ ഈ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഇതു പോലുള്ള കുറച്ചു നല്ല മനുഷ്യൻ തന്നെ ഈ ലോകം തന്നെ നിലനിർത്തുന്നത് എന്നാണ് ഈ പോസ്റ്റിന് കിട്ടിയ ഒരു കമൻറ്.

Leave a Comment

Your email address will not be published.

Scroll to Top