Entertainment

ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ച് ആദ്യമേ കിളി പോയിരുന്നു. 12 th മാനിന്റെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനുശ്രീ

മലയാളസിനിമയിൽ എല്ലാവരെയും ഞെട്ടിച്ച ഒരു ക്രൈം ത്രില്ലർ ആയിരുന്നു ദൃശ്യം എന്ന ചിത്രം. ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ചപ്പോൾ എല്ലാവർക്കും നല്ല പ്രതീക്ഷയുണ്ടായിരുന്നു. ആ ചിത്രം 12th മാൻ എന്ന പേരിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചപ്പോൾ ആ പ്രതീക്ഷയ്ക്ക് യാതൊരു മങ്ങലും ഏറ്റില്ലന്ന് മാത്രമല്ല രാത്രിയുടെ നിഗൂഢത ഒളിപ്പിച്ച ആ ചിത്രം വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ ആയി മാറുകയും ചെയ്തിരുന്നു.

മെമ്മറീസ്, ദൃശ്യം,ദൃശ്യം2 തുടങ്ങിയ ത്രില്ലറുകൾക്ക് ശേഷം മലയാളികൾക്ക് വേണ്ടി ജിത്തു ജോസഫ് സമ്മാനിച്ച മികച്ച ഒരു ചിത്രം തന്നെയായിരുന്നു ഇത് എന്ന് എല്ലാവർക്കും ഒരേപോലെ പറയാൻ സാധിച്ചു. നവാഗതനായ കെ കൃഷ്ണകുമാർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലം മുതൽ സൗഹൃദത്തിലായിരുന്നു സുഹൃത്തുക്കൾ. സുഹൃത്തുക്കളിൽ ഒരു സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിയ്ക്ക് വേണ്ടി ഈ സുഹൃത്തുക്കൾ ഒരുമിച്ച് റിസോർട്ടിൽ എത്തുകയും അവിടെ നടക്കുന്ന ചില രസകരവും അതോടൊപ്പം നിഗൂഢവുമായ സംഭവങ്ങളുടെ ചുരുളഴിയുന്നതും ചിത്രത്തിലൂടെ പറയാൻ സാധിക്കുന്നത്.

ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടി അനുശ്രീ ആയിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇപ്പോൾ ചിത്രത്തിലെ പറ്റി അനുശ്രീ പറഞ്ഞ ചില വാക്കുകൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് ആദ്യം വായിച്ചപ്പോൾ തന്നെ തന്റെ കിളിപോയി എന്ന താരം പറയുന്നുണ്ട്. പകുതി വായിച്ചിട്ട് വീണ്ടുമൊന്നു എനിക്ക് വായിക്കേണ്ടി വന്നു. കഥാപാത്രങ്ങളെ കുറിച്ച് മനസ്സിൽ പറഞ്ഞു. ആരാണ് ആരതി, ആരാണ് ഷൈനി, ആരാണ് ഫിദ എന്ന് ഒന്നും തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതാണെന്ന് ഒന്നും അപ്പോൾ പറഞ്ഞിട്ടുമില്ല.

പകുതി വായിച്ചു വീണ്ടും ഒന്ന് വായിക്കേണ്ടി വന്നത് തന്നെയായിരുന്നു. ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്. ജിത്തു സർ വിളിച്ചപ്പോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. 10 -11 പേര് ഉണ്ടായിരിക്കും എന്ന് പറഞ്ഞു. അനുവിന് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ജിത്തു സാറിന്റെ സിനിമയാണെന്ന് പറഞ്ഞപ്പോൾ തന്നെ അതിനു സമ്മതമാണെന്ന് അനുശ്രീ പറഞ്ഞു എന്നാണ് വ്യക്തമാക്കുന്നത്. കോവിഡ് സമയത്ത് ഷൂട്ടിംഗ് സമയം ആയതുകൊണ്ട് തന്നെ എങ്ങോട്ടും പോകാൻ പറ്റുന്നില്ല.

ഉറങ്ങുന്ന സമയത്ത് മാത്രമാണ് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഒന്ന് മാറിയിട്ടുള്ളത്. അല്ലാത്തപ്പോഴെല്ലാം ഞങ്ങളൊരുമിച്ച് ഉണ്ടാകും. എല്ലാവരും തമ്മിൽ നല്ലൊരു ബോണ്ടിങ് ഉണ്ട്. അത് നമ്മുടെ സിനിമയ്ക്ക് വളരെ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അനുശ്രീയെ കൂടാതെ ഉണ്ണി മുകുന്ദൻ, സൈജുകുറുപ്പ്, ശിവദ നായർ, ലിയോണ ലിഷോയ്, പ്രിയങ്ക നായർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.. ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിച്ച ചിത്രം വലിയ സ്വീകാര്യതയോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യാവസാനം വരെ ഒരു നിഗൂഢത ഒളിപ്പിക്കാൻ സംവിധായകൻ സാധിച്ചു എന്നത് എല്ലാവരും എടുത്തു പറയുന്ന കാര്യമാണ്.

Most Popular

To Top