തന്റെ ചാട്ടത്തെ ചോദ്യം ചെയ്തവർക്ക് കിടിലൻ മറുപടി ആയി അനുമോൾ

തന്റെ ചാട്ടത്തെ ചോദ്യം ചെയ്തവർക്ക് കിടിലൻ മറുപടി ആയി അനുമോൾ

മലയാള സിനിമാലോകത്തെ യുവതാരനിരയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു താരം തന്നെയാണ് അനുമോൾ. തമിഴിലും മലയാളത്തിലും എല്ലാം ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, റോക്സ്റ്റാർ, ജമുനാപ്യാരി എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷം തെരഞ്ഞെടുക്കുവാൻ ധൈര്യം കാണിക്കുകയും ചെയ്തു..

താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു ചലനം സൃഷ്ടിച്ച കഥാപാത്രവും ആയിരുന്നു അത്‌.മികച്ച കഥാപാത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരത്തെ അഭിനയ ജീനിയസ് എന്നാണ് മലയാളസിനിമയിൽ എല്ലാവരും വിളിക്കുന്നത്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമാണ് താരം. ബുള്ളറ്റും ജീപ്പും കാറും എല്ലാം ഓടിക്കുന്നതും താരം പങ്കുവയ്ക്കാറുണ്ട് ചിത്രങ്ങളായി.

താരത്തിന് ഇഷ്ടപ്പെട്ട ഹോബി ഡ്രൈവിംഗ് ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ഉള്ള നടുവട്ടം എന്ന സ്ഥലത്തായിരുന്നു അനുമോളുടെ ജനനം. പെരിന്തൽമണ്ണയിൽ ആയിരുന്നു വിദ്യാഭ്യാസമൊക്കെ. ബിടെക് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അനുമോൾ. മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷയിലേക്ക് വേഗത്തിൽ ചെക്കറുന്നതിന് പകരം താരം മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അനുമോൾ പങ്കു വെച്ച പുതിയ ഫോട്ടോഷൂട്ടിൽ താരത്തിന്റെ ചാട്ടത്തെ പരിഹസിച്ചവർക്ക് കിടിലൻ മറുപടിയുമായി എത്തുകയാണ് അനുമോൾ. കടൽത്തീരത്ത് നിന്ന് എടുത്തു ചാടുന്നത് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങൾക്ക് പരിഹാസ കമന്റുകൾ ഉയരുന്നത്.. കഴിഞ്ഞ കുറച്ച് ഫോട്ടോസിൻറെ സത്യാവസ്ഥ ചോദിച്ചവർക്ക് വേണ്ടിയാണിത്. സത്യമായും ഞാൻ ചാടി അതാണ് ഡാൻസ് ക്ലാസിൽ ഇങ്ങനെ ചെയ്യാറുണ്ട്. ഇപ്പോൾ ഇഷ്ടമായതുകൊണ്ട് ചെയ്തതാണ് എന്നും താരം പറഞ്ഞു.. ആയുർവേദ ചികിത്സയ്ക്ക് വിധേയയായി ഡോക്ടർക്കും അനുമോൾ നന്ദി പറഞ്ഞിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top