നിറവയറിൽ അനുപമ പരമേശ്വർ, ഇതൊക്കെ എപ്പോൾ ആയിരുന്നു എന്ന് ആരാധകർ.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി വന്ന അനുപമ വളരെ പെട്ടെന്നായിരുന്നു. സോഷ്യൽമീഡിയയിലുംഅതോടൊപ്പം തന്നെ തെലുങ്കിലും അന്യഭാഷകളിലും തിളങ്ങി തുടങ്ങിയത് അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ നിന്നും താരം പൂർണമായും പിന്മാറിയത് പോലെയാണ് തോന്നിയത്.

ദുൽഖർ, ഗ്രിഗറിയും പ്രധാന വേഷത്തിലെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അനുപമ അഭിനയിച്ചിരുന്നത്. കുറിപ്പ് എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രമായി അനുപമ എത്തിയിരുന്നു.മലയാളത്തിലൂടെ ആണ് തുടക്കമെങ്കിലും അനുപമയ്ക്ക് കൂടുതലായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് അന്യഭാഷകളിൽ ആണ്. അതുകൊണ്ടു തന്നെ താരം കൂടുതലായും തെലുങ്കിലും സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ച ഒരു പുതിയ ചിത്രം കണ്ടാണ് ആരാധകർ അമ്പരന്ന് ഇരിക്കുന്നത്.

നിറവയറിൽ അച്ഛനോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. ഏതോ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് ഭാഗമായുള്ള ചിത്രങ്ങൾ ആണ് ഇത് എന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും ചിത്രത്തിനു താഴെ രസകരമായ പല തരത്തിലുള്ള വാക്കുകൾ വരുന്നുണ്ട്.. പലരും രസകരമായ രീതിയിൽ തന്നെയാണ് താരത്തിന് കമൻറുകളിലൂടെ മറുപടി പറയുന്നത്. ഇതെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ എപ്പോൾ സംഭവിച്ചു എന്നായിരുന്നു ഒരു ആരാധകൻ കമൻറ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഒരു ചുംബനം വിവാദമായി മാറിയത്. ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിന് ചുംബനരംഗത്തിൽ മാത്രം താരം വാങ്ങിയത് 50 ലക്ഷം രൂപയാണ് എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top