Entertainment

നിങ്ങളുടെ നാട്ടിൽ കരിക്കിന് എന്താണ് പറയുന്നത് എന്ന് തിരക്കി അനുപമ.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നും അനുപമ അല്പം സമയം കണ്ടെത്തിയിരിക്കുകയാണ്.. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായ താരം തൻറെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാൻ ഉള്ളത്.

ഇപ്പോൾ കരിക്ക് കഴിക്കുന്ന ഒരു റീൽ വീഡിയോയാണ് താരം പങ്കുവെച്ചത്.നിങ്ങളുടെ ഭാഷയിൽ ഇളം തേങ്ങക്ക് എന്താണ് വിളിക്കുക എന്ന വീഡിയോയ്ക്ക് താഴെ താരം കുറിച്ചിട്ടുണ്ട്. ആവേശത്തോടെ കരിക്ക് കഴിക്കുന്ന അനുപമയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകൾ ആണ് വരുന്നത് രസകരമായും കമന്റ് വരുന്നുണ്ട്.


പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ.ഇപ്പോൾ അന്യഭാഷകളിൽ തിരക്കിലാണ് താരം. എങ്കിലും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് അനുപമയേ മറക്കാൻ സാധിക്കില്ല. ആലുവ പുഴയുടെ തീരത്ത് കൂടെ ചുരുളൻ മുടിയും ആയി നടന്ന ആ സുന്ദരി മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു ചേക്കേറുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും താരം അന്യഭാഷകളില് കൂടുതലായും ശോഭിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോൻറെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു.

അടുത്ത കാലത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ മാത്രം താരം ഒതുങ്ങി പോയിരുന്നു. അടുത്ത സമയത്തായിരുന്നു താരം ഒരു ചിത്രത്തിൽ ലിപ്‌ലോക്ക് ചെയ്തതിന് ബ്രഹ്മാണ്ഡ പ്രതിഫലം വാങ്ങിയെന്ന വാർത്ത പുറത്തു വന്നത്..
പ്രേമമാണ് താരത്തിന്റെ ആദ്യചിത്രം എങ്കിലും താരത്തിനെ കൂടുതലായി ആളുകൾ അറിഞ്ഞു തുടങ്ങിയത് അന്യഭാഷ ചിത്രങ്ങളിലൂടെ ആയിരുന്നു. അന്യഭാഷയിൽ താരത്തിന് വലിയ സ്വീകാര്യത ആയിരുന്നു ഓരോ ചിത്രങ്ങളും ലഭിച്ചിരുന്നത്.

Most Popular

To Top