അനുഷ്കയ്ക്ക് പഫ്സ് വാങ്ങാൻ വേണ്ടി ആൾ തിരക്കുള്ള ബേക്കറിയിൽ എത്തിയ വിരാട്.

അനുഷ്കയ്ക്ക് പഫ്സ് വാങ്ങാൻ വേണ്ടി ആൾ തിരക്കുള്ള ബേക്കറിയിൽ എത്തിയ വിരാട്.

ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട ജോഡിയാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്കയും. ഇപ്പോൾ അനുഷ്ക്കയ്ക്ക് പഫ്‌സ് വാങ്ങാൻ ബാംഗ്ലൂരിലെ തിരക്കേറിയ ബേക്കറിയിൽ എത്തിയ വിരാടിനെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേക്കറിയിൽ വലിയ തിരക്കായിരുന്നു. ആളുകളൊക്കെ സാധനങ്ങൾ വാങ്ങുന്ന തിരക്കിലും. ആരുംതന്നെ ശ്രദ്ധിച്ചില്ല അത് ഭയങ്കര ആശ്വാസമായിരുന്നു. വാങ്ങിയശേഷം കൗണ്ടറിലെത്തി പണം നൽകാൻ ആണ് നിന്നത്. അപ്പോഴാണ് തിരിച്ചറിയുന്നത് എന്റെ കയ്യിൽ പണമില്ല എന്ന്. രസകരമായ രീതിയിൽ ആ കഥയെ കുറിച്ച് വിശദമായി പറയുകയാണ് വിരാട്.

ബാംഗ്ലൂരിലെ തോംസ് ബേക്കറിയിലെ പഫ്സ് അനുഷ്ക്കയ്ക്ക് വലിയ ഇഷ്ടമാണ്. കളികഴിഞ്ഞ് ഹോട്ടൽ റൂമിൽ തിരിച്ചെത്തിയ ശേഷം അനുഷ്കയ്ക്ക് എന്തെങ്കിലും വാങ്ങണം എന്നോർത്താണ് പുറത്തിറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഒരുപാട് കാലങ്ങൾക്കു ഇടയിൽ പൊതുസ്ഥലത്ത് ഇറങ്ങിയത്. അതുകൊണ്ട് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും മാസ്ക് നിർബന്ധം ഉള്ളതുകൊണ്ട് ആളുകൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ ആവില്ലല്ലോന്ന് കരുതി. തലയിലെ തൊപ്പി കൂടി വച്ചു. തോംസ് ബേക്കറിയുടെ മുന്നിലെത്തി തന്റെ സുരക്ഷാ ജീവനക്കാരോട് കാറിൽ തന്നെ ഇരിക്കാൻ ആണ് താൻ പറഞ്ഞത്.

നല്ല തിരക്കാ. അതുകൊണ്ട് ആരും അറിഞ്ഞില്ല. കാശ് കൊടുക്കാൻ ഇല്ലാത്തോണ്ട് ക്രെഡിറ്റ്‌ കാർഡ് മാത്രമേ തന്റെ കയ്യിലുള്ളു. അത് നൽകിയാൽ അതിൽ പേരുള്ളത് കൊണ്ട് ഏതുനിമിഷവും തിരിച്ചറിയപ്പെടും. ആകെ ടെൻഷനിലായി. എന്തെങ്കിലും സംഭവിച്ചാൽ ഉടൻ തന്നെ സെക്യൂരിറ്റിയുടെ നമ്പർ ഡയൽ ചെയ്യാൻ പാകത്തിൽ താൻ ഫോൺ കയ്യിലെടുത്ത് പിടിച്ചു. അപ്പോഴാണ് ബേക്കറി എന്തുകൊണ്ടാണ് പ്രശസ്തമായത് തിരിച്ചറിയുന്നത്. എന്റെ ക്രെഡിറ്റ് കാർഡ് നൽകിയപ്പോൾ കൗണ്ടറിൽ ഇരുന്ന അത് ടൈപ്പ് ചെയ്ത് പണം പിൻവലിച്ച് ആരുടെ ആണെന്ന് പോലും നോക്കാതെ തിരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോഴും അത് ആരുടെ പേരാണ് എഴുതിയിരിക്കുന്നത് പോലും അവർ നോക്കിയില്ല. അതുകൊണ്ട് എനിക്ക് തന്നെ അത്ഭുതമായി എന്നും ആരും തിരിച്ചറിഞ്ഞില്ല എന്നും പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top