തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം നിരവധി ആരാധകരുള്ള ഒരു താരമാണ് പ്രഭാസും അനുഷ്കയും.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിൽ വരെ വാർത്തകൾ വന്നിരുന്നു. പ്രഭാസ് കൂടുതൽ മലയാളികൾക്കിടയിൽ സജീവമായി ആക്കിയത് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആയിരുന്നു. രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം പ്രഭാസിന്റെ താരമൂല്യത്തിന് ഒപ്പം അനുഷ്കയുടെ താരമൂല്യവും വർദ്ധിപ്പിക്കുകയായിരുന്നു ചെയ്തത്. അതോടെ ഈ ജോഡികളെ വലിയ ഇഷ്ടമായിരുന്നു എല്ലാർക്കും.

ബാഹുബലിയെയും ദേവസേനയെയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് അനുഷ്കഷെട്ടി അറിയപ്പെടുന്നത് പോലും. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടി അനുഷ്ക ആണ്. താരത്തിന് സിനിമയ്ക്കൊപ്പം തന്നെ നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് പ്രഭാസിന്റെ ആയിരുന്നു. ബാഹുബലി സിനിമ പുറത്തു വന്നതിനു ശേഷം ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്നും പ്രണയത്തിലാണ് എന്നുള്ള രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നത്.

താരങ്ങളുടെ വിവാഹവാർത്ത ടോളിവുഡ് ഗോസിപ്പുകോളങ്ങളിൽ ചർച്ചയാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പ്രഭാസിനെ കുറിച്ച് അനുഷ്ക പറഞ്ഞ വാക്കുകൾ ആണ്. ഒരു അഭിമുഖ്യത്തിന്റെ ഇടയിലാണ് പ്രഭാസിന്റെ ഗുണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അനുഷ്ക വാചാലയായത്. താരത്തിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തുക്കളോട് വളരെ സത്യസന്ധത പുലർത്തുന്ന ആളാണ് അവൻ. സ്വന്തമായി വളരാൻ ആഗ്രഹിക്കുന്നുണ്ട്. അവൻറെ ഏറ്റവും വലിയ വെല്ലുവിളി അവനാണെന്ന് മനസ്സിലാക്കി കൊണ്ട് സ്വയം വളരുന്ന മനുഷ്യൻ ആണെന്ന് പറയുന്നു.

അനുഷ്കയുടെ വാക്കുകൾ ആരാധകരെ വളരെയധികം സന്തോഷത്തിൽ എത്തിച്ചു. അനുഷ്കയും ആയി താൻ പ്രണയത്തിൽ ആയിരുന്നുവെങ്കിൽ ഉറപ്പായും അത് തുറന്നു പറഞ്ഞെനെ എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാൻ കാര്യമില്ല. ഞങ്ങളിൽ ഒരാളുടെ വിവാഹം കഴിയുന്നതുവരെ മാത്രം ഇത്തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുക ഉള്ളൂവെന്നും അനുഷ്ക പറഞ്ഞിരുന്നു.

ഇപ്പോഴും ഇവരുടെ പ്രണയവാർത്ത ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. ഒരു പക്ഷേ ഇരുവരും ഒരുമിച്ചു ജീവിക്കാൻ ഉള്ള ആരാധകരുടെ ഇഷ്ടമായിരിക്കും അതിന് കാരണം. രാധേശ്യാം എണ്ണ മനോഹരമായ ചിത്രമാണ് പ്രഭാസിന്റെ പുതിയതായി ഇറങ്ങാനുള്ള ചിത്രം. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രം വേണ്ടി കാത്തിരിക്കുന്നത്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.