അവസാനം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുഷ്ക..! പ്രഭാസ് തന്നെയല്ലെന്ന് പ്രേക്ഷകർ |Anushka Shetty talks about her love

അവസാനം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുഷ്ക..! പ്രഭാസ് തന്നെയല്ലെന്ന് പ്രേക്ഷകർ |Anushka Shetty talks about her love

മലയാളി പ്രേക്ഷകർക്കിടയിലും നിരവധി ആരാധകരുള്ള ഒരു അന്യഭാഷ നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ചിത്രത്തിന്റെ വിജയം ആണ് അനുഷ്കയെ മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കാനുള്ള കാരണമാക്കിയത്. തെലുങ്കിൽ കുറേ കാലങ്ങളായി ലേഡീ സൂപ്പർസ്റ്റാർ എന്ന പദവി അനുഷ്കയ്ക്ക് സ്വന്തമാണ് എന്നതാണ് സത്യം. അരുന്ധതി എന്ന ചിത്രത്തിന്റെ വിജയം ആയിരുന്നു ഈ ഒരു പദവി താരത്തിന് നേടിക്കൊടുത്തത്. സാമന്ത അടക്കമുള്ളവർ പറഞ്ഞത് ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യുവാനുള്ള ഒരു പാത നടിമാർക്ക് തെളിച്ചുതന്നത് അനുഷ്കയാണ് എന്നതായിരുന്നു. ബാഗമതി എന്ന ചിത്രത്തിൽ ആയിരുന്നു മലയാളത്തിൽ അനുഷ്ക എത്തിയിട്ടുള്ളത്.

സുരേഷ് ഗോപിക്കൊപ്പം ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ അനുഷ്ക ആയിരിക്കും എത്തുന്നത് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഒന്നും തന്നെ അത്ര സജീവ സാന്നിധ്യമല്ല അനുഷ്ക. എങ്കിലും തന്റെ പരമാവധി വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ മടി കാണിക്കാത്ത ഒരു വ്യക്തി കൂടിയാണ് അനുഷ്ക. ഇപ്പോൾ താരത്തിന് 41 വയസ്സാണ് പ്രായം. ഇപ്പോഴും താരം അവിവാഹിതയായി തുടരുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ഇതിനോടകം പലവട്ടം ആരാധകർ ചോദിച്ചു കഴിഞ്ഞു. അപ്പോഴൊക്കെ താരം അതിന് വ്യക്തമായ മറുപടി പറയാതെ മാറുകയായിരുന്നു ചെയ്തത്. ഇപ്പോൾ താരം തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ വലിയ തോതിൽ ഉയർന്നു കേട്ടിരുന്നു. ബാഹുബലി എന്ന ചിത്രത്തിന് മുൻപേ തന്നെ ഇത്തരം വാർത്തകൾ ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം.

എന്നാൽ ഇവർ തമ്മിൽ പ്രണയമൊന്നും ഇല്ല എന്നും നല്ല സുഹൃത്തുക്കളാണ് എന്നുമായിരുന്നു രണ്ടുപേരും തുറന്നു പറഞ്ഞിരുന്നത്. എന്നാൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ഇപ്പോഴും തുടരുകയായിരുന്നുവെങ്കിൽ ആ വ്യക്തിയുടെ പേര് തീർച്ചയായും താൻ പറയുമായിരുന്നു എന്നും പിരിയാം എന്നൊരു തീരുമാനം എടുത്തത് കൊണ്ട് തന്നെ ആ വ്യക്തിയുടെ പേര് താൻ പറയുന്നത് ശരിയല്ല എന്നുമാണ് അനുഷ്ക പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അത് പറയുന്നില്ല എന്നും വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് അനുഷ്ക വ്യക്തമാക്കിയത്.
Story Highlights: Anushka Shetty talks about her love