Entertainment

മകനെ അച്ഛനിൽ നിന്നും പൂർണമായി അകറ്റാൻ ഒരുങ്ങി അനുശ്രീ, ഇതല്പം ക്രൂരമാണെന്ന് പ്രേക്ഷകർ.|Anushree is ready to completely separate her son from his father, and the audience thinks this is cruel.

മകനെ അച്ഛനിൽ നിന്നും പൂർണമായി അകറ്റാൻ ഒരുങ്ങി അനുശ്രീ, ഇതല്പം ക്രൂരമാണെന്ന് പ്രേക്ഷകർ.|Anushree is ready to completely separate her son from his father, and the audience thinks this is cruel.

സീരിയൽ താരമായ അനുശ്രീയെ കുറിച്ചുള്ള വാർത്തകൾ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒന്നു തന്നെയാണ്. അനുശ്രീയും ഭർത്താവ് വിഷ്ണുവും തമ്മിലുള്ള പിണക്കം ഒക്കെ സോഷ്യൽ മീഡിയയ്ക്ക് ചർച്ചയായതാണ്. ഭർത്താവിന്റെ വീട്ടിൽ നിന്നും പ്രസവത്തിന് ശേഷം അകന്നു കഴിയുകയാണ് അനുശ്രീ. ഭർത്താവുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനുശ്രീ പറഞ്ഞത് ആ ബന്ധം തുടർന്നു പോകാനും പോകാതിരിക്കാൻ ഉള്ള സാധ്യതയുണ്ട് എന്നായിരുന്നു ഇപ്പോൾ പുതിയ ഒരു യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഈ യൂട്യൂബ് ചാനൽ വഴി താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു നിർണായകമായ തീരുമാനം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.

അനുശ്രീ ദുബായിലേക്ക് പോവുകയാണ് മകനെയും കൊണ്ട് എന്നതാണ് ആ ഒരു തീരുമാനം. ഈ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകന് പാസ്പോർട്ട് എടുത്തു എന്ന സന്തോഷം കൂടി അനുശ്രീ പങ്കുവെക്കുന്നുണ്ട്. പാസ്പോർട്ട് കിട്ടിയ സ്ഥിതിക്ക് ഇനി എങ്ങോട്ടെങ്കിലും പോവണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നവെന്നും താനും മകനും ദുബായിലേക്ക് പോവുകയാണ് എന്നുമാണ് അനുശ്രീ വീഡിയോയിലൂടെ പറയുന്നത്. ദുബായിൽ തന്റെ ചിറ്റയുണ്ട്, അതുകൊണ്ടാണ് അവിടേക്ക് പോകുന്നത്. അമ്മയും ഞാനും മകനും ഒരുമിച്ചാണ് പോകുന്നത്. യാത്രയ്ക്ക് മുന്നോടിയായി ഇവർ ഒരു ഷോപ്പിംഗ് നടത്തിയതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ബാഗ് പാക്ക് ചെയ്യുന്ന വീഡിയോ ഒക്കെ താരം പങ്കുവെച്ചിരുന്നു. നാട്ടിലൂടെ നടക്കുന്ന സമയത്താണ് എല്ലാവരും വസ്ത്രത്തെയൊക്കെ ജഡ്ജ് ചെയ്യുന്നത്. അവിടെ അങ്ങനെയൊന്നുമില്ല ദുബായിൽ ഷോർട്ട് ഡ്രസ്സ് ഒക്കെ ഇട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ കുറച്ചുകൂടി ഫ്രീക്കായിരിക്കും. ദുബായിൽ ചെന്ന് കഴിഞ്ഞാലും താൻ വീഡിയോ ഒക്കെ ഷൂട്ട് ചെയ്ത് കാണിച്ചു തരാം എന്നാണ് അനുശ്രീ പറയുന്നത്.

യാത്രയ്ക്ക് വേണ്ടി മുടി കളർ ചെയ്യുക വരെ ചെയ്തുവെന്നും താരം പറയുന്നുണ്ട്. അച്ഛനിൽ നിന്നും പൂർണമായും മകനെ അകറ്റാൻ ആണോ ഇപ്പോൾ ഈ യാത്ര എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. മകനെ കാണാൻ അച്ഛനും ആഗ്രഹം കാണില്ലേന്ന് കാണിക്കുമെന്നൊക്കെ ചിലർ കമന്റിലൂടെ പറയുകയും ചെയ്യുന്നുണ്ട്.
Story Highlights: Anushree is ready to completely separate her son from his father, and the audience thinks this is cruel.

മകനെ അച്ഛനിൽ നിന്നും പൂർണമായി അകറ്റാൻ ഒരുങ്ങി അനുശ്രീ, ഇതല്പം ക്രൂരമാണെന്ന് പ്രേക്ഷകർ.|Anushree is ready to completely separate her son from his father, and the audience thinks this is cruel.

Most Popular

To Top