Entertainment

കൊച്ചുകുഞ്ഞ് ആയ അവൻ എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ്..? വിമർശനങ്ങളോട് പ്രതികരിച്ച് അനുശ്രീ..|Anushree responded to the criticism.

കൊച്ചുകുഞ്ഞ് ആയ അവൻ എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ്..? വിമർശനങ്ങളോട് പ്രതികരിച്ച് അനുശ്രീ..|Anushree responded to the criticism.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അനുശ്രീ. നിരവധി ആരാധകരെ ആയിരുന്നു ഒറ്റ ചിത്രം കൊണ്ട് തന്നെ അനുശ്രീ സ്വന്തമാക്കിയിരിക്കുന്നത്. പിന്നാലെ നിരവധി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി അനുശ്രീ മാറുകയും ചെയ്തിരുന്നു. യാതൊരു താരജാടകളില്ലാത്ത നായിക എന്ന പേരിലാണ് സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുള്ളത്. ഇപ്പോൾ അനുശ്രീയുടെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

അഷ്ടമിരോഹിണി ദിവസം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് അനുശ്രീ. എത്ര തിരക്കിലാണെങ്കിലും അമ്പലത്തിലെ കാര്യങ്ങൾക്ക് വേണ്ടി എത്തുമെന്നാണ് അനുശ്രീ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞവർഷം അഷ്ടമിരോഹിണി ദിവസം അനുശ്രീയുടെ വസ്ത്രധാരണവും മറ്റും ചില വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അനുശ്രീ ബിജെപി പാർട്ടിയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള വസ്ത്രധാരണം ഇട്ടത് എന്ന് രീതി ഉള്ള വിമർശനങ്ങൾ ആയിരുന്നു വന്നിരുന്നത്. ഇപ്പോൾ ഇതിന് മറുപടി പറയുന്നത് പോലെയാണ് സംസാരിക്കുന്നത്. ഞങ്ങളുടെ അമ്പലത്തിലെ പരിപാടി ആണിത്. എന്നെ സംബന്ധിച്ചെടുത്തോളം നാട്ടിലെ വിശേഷങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരാളാണ് ഞാൻ.

പ്രത്യേകിച്ച് എന്റെ അമ്പലത്തിലെ ഉത്സവം, പരിപാടികൾ ഒക്കെ. ഞങ്ങളൊക്കെ ജനിച്ചുവളർന്ന അമ്പലമാണ്. എനിക്ക് ഈ അവിടുത്തെ പരിപാടി അത്രത്തോളം പ്രധാനപ്പെട്ടതാണ്. എത്ര തിരക്കുണ്ടെങ്കിലും ഞാൻ ഇവിടുത്തെ അമ്പലത്തിലേക്ക് എത്താറുണ്ട്. അത് രാഷ്ട്രീയമില്ല, അതിനെ രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല, എന്റെ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി വേഷം ഇട്ടിരിക്കുന്നത്. ആ കുഞ്ഞിന് എന്തറിഞ്ഞിട്ടാണ് അവൻ കൃഷ്ണനായി വേഷമിട്ടിരിക്കുന്നത്.

രാഷ്ട്രീയത്തിന്റെ പേരിൽ ആണോ അവനങ്ങനെ ഒരുങ്ങിയിരിക്കുന്നത്.? ഇതൊക്കെ നമ്മുടെ നാടിന്റെ സന്തോഷങ്ങളുടെ ഭാഗം എന്ന് മാത്രമേയുള്ളൂ. ഒരിക്കലും രാഷ്ട്രീയത്തോടെ ഇത് കാണരുത് എന്നും അനുശ്രീ പറയുന്നുണ്ടായിരുന്നു. ശോഭയാത്രയുടെ മുൻപിൽ തന്നെ അനുശ്രീ ഉണ്ടായിരുന്നു. കുഞ്ഞുകൃഷ്ണന്റെ കൈയും പിടിച്ചു കൊണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോയും വൈറൽ ആയി.
Story Highlights:Anushree responded to the criticism.

കൊച്ചുകുഞ്ഞ് ആയ അവൻ എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ്..? വിമർശനങ്ങളോട് പ്രതികരിച്ച് അനുശ്രീ..|Anushree responded to the criticism.

Most Popular

To Top