എന്തുകൊണ്ട് ആണ് വിവാഹം കഴിക്കാതെ ഇരിക്കുന്നത് കാരണം വെളിപ്പെടുത്തി അനുശ്രീ |Anushree revealed the reason why she is not married

എന്തുകൊണ്ട് ആണ് വിവാഹം കഴിക്കാതെ ഇരിക്കുന്നത് കാരണം വെളിപ്പെടുത്തി അനുശ്രീ |Anushree revealed the reason why she is not married

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് അനുശ്രീ. അനുശ്രീയുടെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഹൃദയം നിറയ്ക്കുകയും ചെയ്തിട്ടുണ്ട്. ലാൽ ജോസ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ താരോദയം തന്നെയാണ് അനുശ്രീ. പ്രേക്ഷകരുടെ ഹൃദയത്തിൽ നിറഞ്ഞുനിന്ന അനുശ്രീയോട് അടുത്ത കാലങ്ങളായി ആരാധകർ ചോദിക്കുന്ന ഒരു ചോദ്യം എന്നത് എന്തുകൊണ്ടാണ് വിവാഹം കഴിക്കുന്നില്ല എന്നതാണ്. അതിനിപ്പോൾ വ്യക്തമായ ഒരു മറുപടിയാണ് അനുശ്രീ നൽകിയിരിക്കുന്നത്. എവിടെ ചെന്നാലും എന്തുകൊണ്ട് വിവാഹം കഴിക്കുക എന്ന ചോദ്യമാണ് വരുന്നത്. ചിലർ തന്നെ ഉപദേശിച്ചു കൊണ്ട് കുറച്ചു കഴിയുമ്പോൾ ഒറ്റപ്പെടുത്തും. അതിനുമുൻപ് വിവാഹം കഴിക്കണമെന്നൊക്കെ പറയും. എന്നാൽ അങ്ങനെ ഒരു പേടി തനിക്കില്ല. തന്നെ ചുറ്റി അത്രയും സൗഹൃദങ്ങളുണ്ട് അവർ ആരെങ്കിലും എപ്പോഴും എനിക്കൊരു സഹായവുമായി എത്താതിരിക്കില്ല.

സൗഹൃദത്തിന് ഞാൻ അത്രയും പ്രാധാന്യം നൽകുന്നുണ്ട്. എനിക്ക് ഒരു കാമുകൻ ഉണ്ട് എന്ന് പറയുമ്പോൾ എന്റെ സൗഹൃദ വലയത്തിനുള്ളിൽ ഇന്നാ പിടിച്ചോ നിങ്ങളോട് ചേട്ടൻ അളിയൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തി കൊടുക്കാൻ പറ്റുന്ന ആളായിരിക്കണം. മാത്രമല്ല പ്രണയം എന്ന് പറയുന്നത് നമുക്ക് അദ്ദേഹത്തോട് ബഹുമാനം കൊണ്ടുകൂടി വരുന്ന ഒന്നായിരിക്കണം. പ്രണയത്തെക്കുറിച്ച് ഒരുപാട് ചിന്തകൾ ഒക്കെ ഉണ്ടായിട്ടും നല്ല അന്തസായി ബ്രേക്കപ്പ് കിട്ടി വന്ന ആളുമാണ് ഞാൻ. അന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴും എനിക്ക് ആശ്വാസം എന്റെ സുഹൃത്ത് വലയങ്ങൾ തന്നെയായിരുന്നു. അതേസമയം ആ പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ ഞാൻ പേടിക്കും.

അവിടെയും പേടി എനിക്ക് ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ കഴിയുമോ എന്നതിനെ ആലോചിച്ചായിരിക്കും. അതെന്താ അങ്ങനെ ഇതെന്താ ഇങ്ങനെ എന്നൊക്കെയുള്ള ചോദ്യം ചെയ്യലുകൾ ചിലപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ലെന്നും നടി പറയുന്നു. വിവാഹത്തെക്കുറിച്ച് ഇപ്പോൾ താൻ ചിന്തിക്കുന്നില്ല എന്നാണ് താരം മനസ്സ് തുറക്കുന്നത്.
Story Highlights: Anushree revealed the reason why she is not married