വിഷ്ണുവിന്റെ അമ്മ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട് 3 സെന്റ് സ്ഥലമുള്ള ഒരു പെൺകുട്ടിയെ കൊണ്ട് വിഷ്ണുവിനെ വിവാഹം കഴിപ്പിക്കാൻ ഇരുന്നത് ആണെന്ന്. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് അനുശ്രീ |Anusree about problems in married life

വിഷ്ണുവിന്റെ അമ്മ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട് 3 സെന്റ് സ്ഥലമുള്ള ഒരു പെൺകുട്ടിയെ കൊണ്ട് വിഷ്ണുവിനെ വിവാഹം കഴിപ്പിക്കാൻ ഇരുന്നത് ആണെന്ന്. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് അനുശ്രീ |Anusree about problems in married life

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ പേരാണ് അനുശ്രീ എന്ന പ്രകൃതിയുടെ. താരം വിവാഹമോചിതയാകുന്നുവെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ അനുശ്രീ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനുശ്രീ പറയുന്നത് തന്റെ ഭർത്താവുമായുള്ള ജീവിതത്തെക്കുറിച്ച് ഒക്കെയാണ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതുവരെ വേർപിരിഞ്ഞിട്ടില്ല. ചിലപ്പോൾ അകന്നേക്കാം ചിലപ്പോൾ ഒരുമിച്ചേക്കാം.

എന്താണ് സ്ഥിതി എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. അത്തരം ഒരു അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്. ജീവിതത്തിൽ അനുഭവിച്ച ചില പ്രതിസന്ധികളെക്കുറിച്ച് ഒക്കെ അനുശ്രീ പറയുന്നുണ്ട്. എന്റെ അച്ഛനും അമ്മയും സെപ്പറേറ്റ് ആണ്. അതുകൊണ്ടു തന്നെ ആ ബുദ്ധിമുട്ട് എന്താണെന്ന് നന്നായി തനിക്കറിയാമെന്ന് അനുശ്രീ പറയുന്നുണ്ട്. പ്രസവത്തിനുശേഷം താൻ ഡിപ്രഷൻ സ്റ്റേജിലൂടെ ഒക്കെ കടന്നു പോയിട്ടുണ്ട്. അതായിരുന്നു വിഷ്ണുവുമായുള്ള ബന്ധത്തിന്റെ ആദ്യത്തെ അകൽച്ചയുടെ തുടക്കം. വിഷ്ണുവിനെ ഫോൺ ചെയ്യാൻ ഒന്നും എനിക്ക് സാധിച്ചിരുന്നില്ല. നൂലുകെട്ടിന് വിഷ്ണു വന്നില്ലല്ലോ എന്ന് കൂടുതലാളുകളും സോഷ്യൽ മീഡിയകളിൽ പറഞ്ഞിരുന്നു. അതിന്റെ കാരണം അമ്മ വിഷ്ണുവിനെ വിളിച്ചിരുന്നില്ല. വിഷ്ണുവിന് നിർബന്ധം ആയിരുന്നു അത്. ഞാൻ നൂലുകെട്ട് ചടങ്ങിന് എത്തണമെന്ന് വിഷ്ണുവിനോട് പറഞ്ഞിരുന്നു. വിഷ്ണുവിന് വർക്ക് ഉണ്ടായിരുന്നു.

പ്രസവശേഷം വിഷ്ണു ഫോൺ വിളിക്കുമ്പോൾ ഒക്കെ ഞാൻ കാണിച്ചു കൊടുക്കുന്നത് കുഞ്ഞിനെ മാത്രമായിരുന്നു. കുഞ്ഞിനെ കാണാൻ ആണെന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്. ഞാൻ ഒരുപാട് ഒന്നും സംസാരിക്കില്ലയിരുന്നു. ഫോൺ പെട്ടെന്ന് കട്ട് ചെയ്യുമായിരുന്നു. ആ അവസ്ഥയിൽ ആയിരുന്നു എന്നും പറയുന്നുണ്ട്. വിഷ്ണുവിന്റെ അമ്മ ഒരിക്കൽ തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് 3 സെന്റ് സ്ഥലവും മറ്റും ഉള്ള ഒരു പെൺകുട്ടിയെ കൊണ്ട് വിഷ്ണുവിനെ വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന്. നിലവിൽ തങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ നിയമപരമായ ഡിവോഴ്സ് ലേക്ക് ഒന്നും പോയിട്ടില്ല എന്നുമാണ് അനുശ്രീ പറയുന്നത്. ഇതിന് താഴെ വരുന്ന കമന്റുകളിൽ കൂടുതൽ ആളുകളും പറയുന്നത് അനുശ്രീയുടെ പക്വത കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണ് ഇത് എന്ന് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് സ്നേഹത്തോടെ മുൻപൊട്ട് പോകുവാണ്
Story Highlights:Anusree about problems in married life