Entertainment

മോഡേൺ ലുക്കിൽ അടിപൊളി ആയി അനുശ്രീ. ക്യൂട്ട്നെസ്സ് ഓവർലോഡ്.

ഡയമണ്ട് നേക്കലസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ നാടൻ സൗന്ദര്യത്തിന്റെ പേര് അനുശ്രീ എന്നായി മാറി.

നിരവധി ആരാധകരായിരുന്നു അനുശ്രീക്കു ഉണ്ടായിരുന്നത്. ഇപ്പോഴിതാ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അല്പം മോഡേൺ ടൈപ്പിലുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടിയിട്ടുണ്ട്.

നിരവധി ആരാധകരാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. പൊതുവെ മോഡേൺ ചിത്രങ്ങൾ അധികം പങ്കുവെക്കാത്ത ഒരാൾ കൂടിയാണ് അനുശ്രീ. നാടൻ ചിത്രങ്ങളാണ് അനുശ്രീക്ക് കൂടുതൽ ഇഷ്ടം. താരം പങ്കുവയ്ക്കാറുള്ളത് നാടൻ ചിത്രങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ മോഡേൺ ചിത്രങ്ങൾ വരുമ്പോൾ അത് ആരാധകർക്കെല്ലാം വലിയ സ്വീകാര്യതയുള്ള കാര്യമാണ്. ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് അനുശ്രീയെ ഫോളോ ചെയ്യാറുള്ളത്.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ നിമിഷനേരം കൊണ്ട് ആരാധകർ മികച്ച കമന്റുകൾ എത്തുകയും ചെയ്യാറുണ്ട്. ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12 th മാൻ എന്ന ചിത്രമാണ് ഇനിയും ഇറങ്ങാനിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Most Popular

To Top