അൻവർ റഷീദിന്റെ പുതിയ ചിത്രത്തിൽ താരപുത്രൻമാർ ഒന്നിക്കുന്നു. കാത്തിരിപ്പുമായി ആരാധകർ.!!

മലയാളസിനിമയിൽ യാതൊരു സ്ഥാനവും ആഗ്രഹിക്കാത്ത ഒരു നടനാണ് പ്രണവ് മോഹൻലാൽ. എന്നാൽ മലയാളികളുടെ മനസ്സിൽ എന്നും പ്രണവ് ഉണ്ട്. ഹൃദയം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്.

ആദി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളായി പ്രണവ് മാറിക്കഴിഞ്ഞു. പ്രണവ് മോഹൻലാൽ നായകനായ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ തന്നെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായി ഇരുവരും ഒരുമിക്കുന്ന ഒരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ട് താരങ്ങളുടെ മക്കൾ ഒരുമിച്ച് അഭിനയിക്കുന്ന പ്രത്യേകതയാണ് ആരാധകർ ഈ ചിത്രത്തിന് ചൂണ്ടികാണിക്കുന്നത്. സിനിമ ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നസ്രിയ നസീം ആയിരിക്കും ചിത്രത്തിൽ നായികയായെത്തുന്നത് എന്നും വാർത്തകൾ വരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന സിനിമയിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. നിരവധി പ്രത്യേകതയാണ് ഇതിനുള്ളത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലും നസറിയ തന്നെയായിരുന്നു നായിക.

ഇരുവരും തമ്മിൽ ഒരു വലിയ സൗഹൃദം ഉണ്ട്. അതുകൊണ്ട് തന്നെ ആരാധകർ കാത്തിരിക്കുകയാണ് ഈ ഒരു ചിത്രത്തിന് വേണ്ടി.

Leave a Comment

Your email address will not be published.

Scroll to Top