Entertainment

ലോ കോളേജിൽ എത്തിയ അപർണ്ണ ബലമുരളിയ്ക്ക് ദുരനുഭവം, അവസാനം ക്ഷമ ചോദിച്ചു വിദ്യാർത്ഥി |Aparna Balamurali, who came to law college, had a bad experience, the student asked for forgiveness at the end

ലോ കോളേജിൽ എത്തിയ അപർണ്ണ ബലമുരളിയ്ക്ക് ദുരനുഭവം, അവസാനം ക്ഷമ ചോദിച്ചു വിദ്യാർത്ഥി |Aparna Balamurali, who came to law college, had a bad experience, the student asked for forgiveness at the end

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ വളരെയധികം ശ്രദ്ധിച്ച ഒരു താരമാണ് അപർണ ബാലമുരളി. നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് അപർണ ബാലമുരളി സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ അപർണ ബാലമുരളി എണ്ണം പറഞ്ഞ നായികമാരിൽ ഒരാൾ തന്നെയാണ് എന്നതാണ് സത്യം. ദേശീയ അവാർഡ് തിളക്കം വരെ താരത്തിന് ഉണ്ട്. താരം ഇപ്പോൾ തങ്കം എന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായി ഒരു ലോ കോളേജിൽ എത്തിയതും ഇവിടെ വച്ച് താരത്തിന് ഉണ്ടായ ഒരു മോശം അനുഭവമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്കം എന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായി ലോ കോളേജിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥി അപർണയുടെ അരികിലേക്ക് വരികയും അപർണയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തിരുന്നു.

ഇതിനിടയിൽ പെട്ടെന്ന് തന്നെ ഈ വിദ്യാർത്ഥി അപർണ ബാലമുരളിയെ തന്നോട് ചേർത്തു പിടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അപർണ്ണ താല്പര്യമില്ലാതെ ഒഴിഞ്ഞുമാറാൻ നോക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. എന്നിട്ടും അത് വകവയ്ക്കാതെ അപർണയുടെ തോളിൽ കൂടി കയ്യിട്ട് തന്നോട് ചേർക്കാനാണ് ഇയാൾ ശ്രമിച്ചത്. അപർണ്ണ മാറുകയും എന്താടോ ഇത് ലോ കോളേജ് തന്നെയല്ലേ എന്ന് ചോദിക്കുകയും ഒക്കെ ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഒരു കോളേജിലെത്തിയ നടിയോട് ഇത്തരത്തിൽ ഇടപെട്ടത് ശരിയായില്ല എന്നാണ് ചിലർ പറയുന്നത്. ഇത് വളരെ മോശം അനുഭവമായിപ്പോയി എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഒരു ലോ കോളേജിൽ നിന്നും ഇത്തരം ഒരു അനുഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മറ്റു ചിലർ കമന്റുകളായി കുറിച്ചിരിക്കുന്നത്. വളരെ മോശമായിപ്പോയി എന്നും ഇത്തരത്തിലുള്ള രീതിയിൽ പിന്തുടരാൻ പാടില്ല ആരും എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. അതേസമയം ഈ വിദ്യാർത്ഥി മാപ്പ് പറയുകയായിരുന്നു ചെയ്തത് എന്നാണ് അറിയുന്നത്.
Story Highlights: Aparna Balamurali, who came to law college, had a bad experience, the student asked for forgiveness at the end

Most Popular

To Top