Entertainment

ബിഗ്‌ബോസ്സിലെ മിന്നും താരം..! ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും ഹൃദയം കൊണ്ട് മലയാളിയായ അപർണ, അറിയാം അപർണ്ണയെ കുറിച്ച്..!!

പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ശക്തമായ മത്സരാർത്ഥികളുമായാണ് ഈ വട്ടം ബിഗ് ബോസ് സീസൺ ഫോർ എത്തിയിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ആളുകൾക്ക് ബിഗ് ബോസിന് ഈ വട്ടവും ഉണ്ടായിരിക്കുന്നത്. പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് അപർണയാണ്. ഒരു വിദേശവനിതയെ ആയ അപർണ്ണ ബിഗ്ബോസിൽ ഉള്ളവരേക്കാൾ മികച്ച രീതിയിലാണ് മലയാളം സംസാരിക്കുന്നത്. അതുപോലെ അപർണ്ണയുടെ ഐഡൻറിറ്റി പൊതുസമൂഹത്തിന് മുൻപിൽ തുറന്നു പറഞ്ഞിരുന്നു. അപർണ എന്ന പെൺകുട്ടി പലർക്കും ഒരു പ്രചോദനമായ പെൺകുട്ടി തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഓൺലൈൻ എഡ്യൂക്കേഷൻ ആപ്ലിക്കേഷനായ എൻട്രി ആപ്പിൾ ഒരു അധ്യാപിക കൂടിയാണ് അവർ.

വളരെ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാനും,അത് ആളുകളെ പഠിപ്പിക്കാനും എല്ലാം മിടുക്കിയായ അധ്യാപക. എത്ര പെട്ടെന്നാണ് താൻ മലയാളം പഠിച്ചെടുത്തത് എന്ന് പലപ്പോഴും ആളുകൾ തന്നോട് ചോദിക്കാൻ ഉണ്ടെന്ന് അപർണ പറയാറുണ്ടായിരുന്നു. അപർണയുടെ പങ്കാളി അമൃതശ്രീയാണ്. ജനനം കൊണ്ട് അമേരിക്കക്കാരി ആണെങ്കിലും ഹൃദയം കൊണ്ട് മലയാളിയാണ്. വളരെ മനോഹരമായി മലയാളം സംസാരിച്ചു മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും ഒക്കെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറി.

വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന മോഹൻലാലിൻറെ ചോദ്യത്തിന് അപർണ പറഞ്ഞ മറുപടി അച്ഛൻ, അമ്മ, പിന്നീട് ഭാര്യയെന്നായിരുന്നു. സമൂഹത്തിനു മുന്നിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്വന്തം ഇഷ്ട്ടങ്ങളിൽ ജീവിക്കാൻ സാധിക്കുന്ന ഒരു വിഭാഗമാണ് ലെസ്ബിയൻ സ്ത്രീകൾ. അത്‌ തുറന്നുപറയുന്ന ലെസ്ബിയൻസ് വളരെ കുറവുമാണ്.. ഈയൊരു സാഹചര്യത്തിൽ അപർണയുടെ വാക്കുകളെല്ലാം സ്റ്റേറ്റ്മെൻറ് ആയി മാറുകയാണ് ചെയ്യുന്നത്.

ബിഗ് ബോസ് പോലെ വലിയൊരു ഷോയിൽ വന്ന് തൻറെ ഐഡൻറിറ്റി അല്ലെങ്കിൽ തന്റെ ഇഷ്ടങ്ങൾ ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അത് സമൂഹത്തിന് വലിയൊരു മാർഗ്ഗദർശനം തന്നെയാണ് നൽകുന്നത്. ശക്തമായ താൻ എന്താണ് താനാരാണെന്ന് ലോകത്തോട് മുഴുവൻ അവർ വിളിച്ചു പറയുകയായിരുന്നു. ബിഗ്ബോസ് ഹൗസിലും തന്റെതായ രീതിയിൽ യാതൊരു മുഖപടങ്ങളും ഇല്ലാതെയാണ് നിലൽക്കുന്നത് അതുകൊണ്ടുതന്നെ അപർണയ്ക്ക് ആരാധകരും ഏറെയാണ്.3 വയസു മുതൽ കേരളത്തെ നെഞ്ചിലേറ്റുക ആണ് അപർണ്ണ. ഓൺലൈൻ ലേർണിങ് ആപ്പിൽ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക ആണ് അപർണ. ഇംഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കൊക്കനട്ട് എന്നാണ് എൻട്രിയിലെ അപർണ്ണ പഠിപ്പിക്കുന്ന കോഴ്‌സിന്റെ പേര്.

Click here for Entri App

അപർണ ടീച്ചറുടെ ക്ലാസ് കണ്ടാലോ ?? വീഡിയോ കാണാം

Most Popular

To Top