ഇനി ഞാൻ ബീച്ചിൽ പോകുമ്പോൾ സാരിയുടുത്ത് നിൽക്കാം അപ്പോൾ പ്രശ്നമില്ലല്ലോ, തന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് അപർണയുടെ കിടിലൻ മറുപടി|Aparna’s reply to those criticizing her dressing

ഇനി ഞാൻ ബീച്ചിൽ പോകുമ്പോൾ സാരിയുടുത്ത് നിൽക്കാം അപ്പോൾ പ്രശ്നമില്ലല്ലോ, തന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് അപർണയുടെ കിടിലൻ മറുപടി|Aparna’s reply to those criticizing her dressing

സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾ ആണ് ജീവയും അപർണയും. ഇരുവരും ഒരുമിച്ചുള്ള ഓരോ വിശേഷങ്ങളും അത്രത്തോളം സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. അവതരണ രംഗത്ത് നിന്നും തങ്ങളുടെ കരിയർ തുടങ്ങിയവരാണ് ഇരുവരും. ഇവർ തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ മനോഹരമായ വീഡിയോകൾ ഒക്കെയാണ് ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. ഇപ്പോൾ ഇതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അപർണ്ണയുടെ വസ്ത്രധാരണത്തിനെതിരെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വരാറുള്ളത്.

അതിനെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ഭാര്യ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണ് എന്നായിരുന്നു ജീവ പറഞ്ഞിരുന്നത്. ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല. ഇതിനെക്കുറിച്ച് അപർണയും പ്രതികരിക്കുന്നുണ്ട്. ചില പെൺകുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ ഭർത്താവിനെ കുഴപ്പമില്ല എങ്കിൽ ഞാൻ ഇടുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്ന്. പക്ഷേ ഞാനൊരു വസ്ത്രം ധരിക്കുമ്പോൾ അത് ജീവയോട് ചോദിക്കാറില്ല. അത് എന്റെ തീരുമാനമാണ്. ഞാൻ എന്ത് ധരിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനമാണ്. അതിൽ ഞാൻ ജീവയോട് അഭിപ്രായം ചോദിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിൽ കോവളതോന്നും ആരും ബിക്കിനി ഇട്ടു നടക്കാറില്ല. അപ്പോൾ നമ്മൾ മറ്റു നാടുകളിലേക്ക് പോകുമ്പോൾ അത് ഇട്ട് നടക്കുന്നത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ഞാൻ ഇനിയും ഏതെങ്കിലും ഒരു ബീച്ചിൽ പോയി സാരി ഉടുത്ത് നിന്നതിനു ശേഷം ഒരു ചിത്രം പോസ്റ്റ് ചെയ്യണമെന്നാണ് വിചാരിക്കുന്നത്. അതിന് താഴെ വരുന്ന കമന്റുകൾ എനിക്ക് ഒന്ന് കാണണം എന്നും രസകരമായ രീതിയിൽ അപർണ പറയുന്നുണ്ട്. അപ്പോൾ ആളുകൾ നമ്മളെ നോക്കുന്ന നോട്ടമാണ് ഞാൻ ചിന്തിക്കുന്നത് എന്നായിരുന്നു ഇതിനു മറുപടിയായി ഏറെ രസകരമായി ജീവ പറഞ്ഞത്.Story Highlights: Aparna’s reply to those criticizing her dressing