Entertainment

ജ്യോതികമാം തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറി സങ്കടം വരും.അവരുടെ പ്രണയത്തിന്റെ ആഴം അടുത്തുനിന്ന് കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ.-അപർണ്ണ ബാലമുരളി |Aparnna Balamurali talkes about Surya & Jyothika love

ജ്യോതികമാം തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറി സങ്കടം വരും.അവരുടെ പ്രണയത്തിന്റെ ആഴം അടുത്തുനിന്ന് കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ.-അപർണ്ണ ബാലമുരളി |Aparnna Balamurali talkes about Surya & Jyothika love

സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താര ജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒരുമിച്ച് വേദിയിൽ എത്തുകയാണെങ്കിൽ അത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ് . ജ്യോതിയുടെയും സൂര്യയുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് എല്ലാവർക്കും പറയാനുള്ളത് ഒരു 100 കഥകളാണ്. ഇതുവരെ ഇരുവർക്കും ഇടയിൽ വഴക്കുകൾ പോലും നടന്നിട്ടില്ല എന്ന് ജ്യോതിക പറയുന്നുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ എല്ലാം ഓർമ്മിച്ചുവയ്ക്കുന്ന ഒരു വ്യക്തിയാണ് സൂര്യ എന്നാണ് എപ്പോഴും സൂര്യയെ കുറിച്ച് ജ്യോതികയ്ക്ക് പറയാനുള്ളത്. ഇപ്പോൾ അപർണ ബാലമുരളി ഇരുവരെയും കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തങ്കം സിനിമയുടെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു അപർണ ഇരുവരെയും കുറിച്ച് സംസാരിച്ചിരുന്നത്. അപർണയുടെ വാക്കുകൾ ഇങ്ങനെ…ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് കണ്ണുകൊണ്ട് മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്. ജ്യോതികമാം സൂര്യ സാറിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കപ്പിൽ ഗോൾ തോന്നും. അതുകൊണ്ടാണ് വിവാഹം കഴിക്കുകയാണെങ്കിൽ ഭർത്താവായി വരുന്ന വ്യക്തി സൂര്യയെ പോലെ ആയിരിക്കണം എന്ന് ഞാൻ പറഞ്ഞത്.

എനിക്ക് എങ്ങനെയുള്ള വൈഫ് വേണമെന്ന് ചോദിച്ചാൽ ഞാൻ ജ്യോതികമാമിന്റെ പേര് പറയുകയുള്ളൂ. മാം സെറ്റിൽ വന്നിരുന്നു. അവിടെ നിന്നും പിന്നീട് കോയമ്പത്തൂരിലേക്ക് പോയി. അവിടെയാണ് മാമിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജ്യോതികമാം തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറി സങ്കടം വരും മാമിനൊപ്പം പോകാൻ ഒക്കെ സാറിന് തോന്നൽ വരുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകും. ദിവസവും കാണുകയും ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ അവരുടെ റൊമാൻസ് അത് ഇപ്പോഴുമുണ്ട്. ഒരിക്കലും അത് പോയിട്ടില്ല. അതൊക്കെ കാണുമ്പോൾ നമുക്കും തോന്നും ഇതുപോലൊരു പങ്കാളിയെ കിട്ടിയിരുന്നെങ്കിൽ എന്ന്. അവരുടെ മക്കളും വളരെ സ്വീറ്റാണ് എന്നും അപർണ്ണ പറയുന്നു
Story Highlights: Aparnna Balamurali talkes about Surya & Jyothika love

Most Popular

To Top