ഏപ്രിൽ മാസം സിനിമചാകരയും ആയി ഓടിടിക്ക് സുവർണ്ണ കാലം

ഏപ്രിൽ മാസം സിനിമചാകരയും ആയി ഓടിടിക്ക് സുവർണ്ണ കാലം

ഓടിടിക്ക് വലിയ പ്രാധാന്യമുള്ള ഒരു കാലഘട്ടം തന്നെയാണ് ഇത്‌. തീയേറ്ററിൽ ചിത്രങ്ങൾ റിലീസ് ആകുന്നത് തന്നെ വളരെ ചുരുക്കം ആയി മാറിയിരിക്കുന്നു. കോവിഡ് ഉണർത്തിയ ഭീതിക്ക് ശേഷമാണ് ഇങ്ങനെ ഓടിടി റിലീസുകൾ വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏപ്രിൽ മാസത്തിൽ ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ഉണ്ടാവില്ല എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഓടിടിക്ക് ചാകരയാണ്. താരങ്ങളുടെ ചിത്രങ്ങളോട് സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്.

ചിത്രങ്ങൾ നേരിട്ടുള്ള ഓടിട്ടി റിലീസ് ഉണ്ട്. അതുപോലെ തിയേറ്ററിലെത്തിയ ശേഷമെത്തുന്ന ചിത്രങ്ങളുമുണ്ട്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച വലിയ നിരൂപക പ്രശംസ നേടിയ പട എന്ന ചിത്രവും ഇന്നുമുതൽ ആമസോൺ പ്രൈം സ്ട്രീം ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഏപ്രിൽ എട്ടിന് ടോവിനോ തോമസിനെ നാരദനും ഏപ്രിൽ 15ന് ഷൈൻ നിഗത്തിന്റെ വെയിൽ എന്ന ചിത്രവും ആമസോണിൽ ആണ് സ്ട്രീമിങ് എത്തുന്നത്. ദുൽഖർ നായകനാകുന്ന തമിഴ് ചിത്രമായ ഇ സോനാമിക ഏപ്രിൽ ഒന്നിന് നെറ്റ്ഫ്ലിക്സ് ആണ് എത്തുന്നത്.

. മമ്മൂട്ടി നായകനായ ഭീഷ്മപര്വ്വം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഓടിട്ടി റിലീസ് ആയ പുഴു എത്തുന്നത് ഏപ്രിൽ എട്ടിന് സോണി ലൈവിൽ ആണ്. അതുപോലെതന്നെ മോഹൻലാലിൻറെ ട്വൽത് മാൻ എന്ന ചിത്രം ഏപ്രിൽ 14ന് ഹോട്ട് സ്റ്റാറിൽ നേരിട്ട് റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ വഴി അറിയാൻ സാധിക്കുന്നത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ രമേശൻ എന്ന ചിത്രം ഏപ്രിൽ ഒന്നിന് zee 5ഇൽ സ്ട്രീമിങ് ആരംഭിക്കും..ബിബിൻ ജോർജ് നായകനായ അതേദിവസം തന്നെ മനോരമ മാക്സ് ആണ് എത്തുക.. പ്രഭാസ് നായകനായ ബ്രഹ്മാണ്ഡചിത്രം രാധേശ്യാം ഏപ്രിൽ ഒന്നുമുതൽ ആമസോൺ പ്രൈം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്..

Leave a Comment

Your email address will not be published.

Scroll to Top