Entertainment

ഡോക്ടർ ഭാഗ്യവാനാണ്, ഇങ്ങനെ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ സാധിക്കുന്നതിൽ, എന്തൊരു ക്യൂട്ട് ആണ് ആരതി | Arathi Podi New cute video

ഡോക്ടർ ഭാഗ്യവാനാണ്, ഇങ്ങനെ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ സാധിക്കുന്നതിൽ, എന്തൊരു ക്യൂട്ട് ആണ് ആരതി | Arathi Podi New cute video

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരെല്ലാം റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ കുറിച്ച് കൂടുതലായി അറിയുന്നത്. അതിന് മുൻപ് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ റോബിൻ സജീവമായിരുന്നു. ഡോക്ടർമച്ചാൻ എന്ന പേരിലായിരുന്നു റോബിൻ അറിയപെടുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് റോബിന്റെ പുതിയ വിശേഷങ്ങൾ ആണ്. റോബിനും ഡിസൈനറുമായ ആരതി പോടി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് റോബിൻ തന്നെ സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ ഇത് തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആരതിയെക്കുറിച്ചും പ്രേക്ഷകർ കൂടുതലായി തിരക്കി തുടങ്ങിയത്.

പലതാരങ്ങളുടേയും വസ്ത്രങ്ങളും മറ്റും ഡിസൈൻ ചെയ്യുന്ന ഒരു ഡിസൈനറും നടിയും ആണ് ആരതി. മലയാളത്തിൽ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ആരതിയുടെ ഒരു പുതിയ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബീച്ചിൽ നിന്നും ഉള്ള ഒരു കിടിലൻ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോ കണ്ട് പ്രേക്ഷകരെല്ലാം കമന്റ് ചെയ്തിരിക്കുന്നത് ആരതി എത്ര ക്യൂട്ട് ആണ് എന്നാണ്. ഡോക്ടർ ഭാഗ്യവാനാണ്, ഇങ്ങനെ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ സാധിക്കുന്നതിൽ എന്നൊക്കെയാണ് കമന്റ് വരുന്നത്. വളരെ നിഷ്കളങ്കമായ മുഖം ആണ് ആരതിയുടെ എന്നും ആർക്കും കണ്ടാൽ ഇഷ്ടം തോന്നുന്ന രൂപമാണ് എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

വെറുതെയല്ല ഡോക്ടർ ആരതിയുടെ സൗന്ദര്യത്തിൽ വീണു പോയതാണ് എന്ന് വരെ കമന്റുകൾ വരുന്നുണ്ട്. നിരവധി ആളുകളാണ് ഇത്തരം കമന്റുകളുമായി എത്തിയിരിക്കുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതിയും ഒരുമിച്ച് എത്തുന്ന വീഡിയോകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. സ്വന്തമായൊരു സംരംഭം മുൻപോട്ടു നടത്തിക്കൊണ്ടു പോകുന്ന വ്യക്തിയാണ് ആരതി. പൊടീസ് എന്ന ഡിസൈനിങ് ബോട്ടിക് ആണ് ആരതി നടത്തുന്നത്. പലപ്പോഴും പ്രശംസ അർഹിക്കുന്ന കാര്യം തന്നെയാണ് ഇത് എന്ന് റോബിൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
Story Highlights: Arathi Podi New cute video

ഡോക്ടർ ഭാഗ്യവാനാണ്, ഇങ്ങനെ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ സാധിക്കുന്നതിൽ, എന്തൊരു ക്യൂട്ട് ആണ് ആരതി | Arathi Podi New cute video

Most Popular

To Top