Entertainment

എന്നെ പൊട്ടൻ ആക്കുവാണോ.? മാധ്യമപ്രവർത്തകരുമായി തർക്കം. വിനായകൻ അവസാനം രംഗം കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു വിനായകൻ.

എന്നെ പൊട്ടൻ ആക്കുവാണോ.? മാധ്യമപ്രവർത്തകരുമായി തർക്കം. വിനായകൻ അവസാനം രംഗം കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോൾ മാപ്പ് പറഞ്ഞു വിനായകൻ.

ഒരു സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ തന്നെ സൈബർ ബുള്ളിങ് നേരിടുന്ന ഒരു നടനായിരുന്നു വിനായകൻ. ഒരുത്തി എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗവുമായി ഒരു പ്രശ്നം എത്തിയപ്പോൾ വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ ആയിരുന്നു ഇതിന് കാരണമായത്. എനിക്ക് ഒരു പെൺകുട്ടിയോട് താൽപര്യം തോന്നിയാൽ ഞാൻ ആ പെൺകുട്ടിയുടെ സെ,ക്,സ് ചോദിക്കുമെന്നും അതിനുശേഷം താൻ ആ പെൺകുട്ടിയുമായി ബന്ധത്തിൽ ഏർപ്പെടും എന്നുമായിരുന്നു വിനായകൻ പറഞ്ഞിരുന്നത്.

വളരെ പെട്ടെന്ന് തന്നെ വിനായകന്റെ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. എന്നാലിപ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ വിനായകൻ പറയുന്നത് വീണ്ടും പ്രകോപനപരമായ രീതിയിൽ തന്നെയാണ് എണീറ്റു എന്നു പറഞ്ഞാൽ എന്താണെന്ന് വീണ്ടും മാധ്യമപ്രവർത്തകരോട് വിനായകൻ ചോദിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായി പീ ഡ നം എന്ന് തന്നെയാണ് അതിനർത്ഥം. അങ്ങനെ ഒരു പരാമർശം ഞാൻ നടത്തിയിട്ടില്ല എന്ന് വിനായകൻ പറയുമ്പോൾ മാധ്യമപ്രവർത്തകർ വിനായകന്റെ സ്റ്റേറ്റ്മെന്റ് ശരിയല്ല എന്ന് പറയുന്നുണ്ട്.

വിനായകൻ എന്താണെന്ന് പറഞ്ഞതെന്ന് കൃത്യമായിത്തന്നെ മാധ്യമപ്രവർത്തകർ പറയുന്നുമുണ്ട്. ആ പെൺകുട്ടിയോട് മാപ്പുപറഞ്ഞു പെൺകുട്ടി മാപ്പ് അംഗീകരിക്കാൻ തയ്യാറാണെങ്കിൽ താൻ അത് വീണ്ടും പറയുന്നതല്ല. മാപ്പ് പറയാൻ ആവശ്യമില്ലെങ്കിൽ ഞാനത് തിരിച്ചെടുക്കുന്നു എന്നാണ് വിനായകൻ പറഞ്ഞത്. അവസാനം മാധ്യമപ്രവർത്തകരും വിനായകനും തമ്മിലുള്ള വലിയൊരു വാക്ക് പോര് തന്നെയാണ് കാണാൻ സാധിക്കുന്നത്.

അവസാനം മാധ്യമങ്ങളോട് വീണ്ടും മാപ്പുപറയേണ്ട അവസ്ഥയായിരുന്നു വിനായകനു വന്നിരുന്നത്. മാപ്പു പറയാൻ തനിക്ക് മടിയില്ല എന്നായിരുന്നു വിനായകൻ പറഞ്ഞത്. എന്നാൽ ഇതിനിടയിൽ മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും വിമർശനാത്മകമായ രീതിയിൽ തന്നെയായിരുന്നു വിനായകൻ മറുപടി പറഞ്ഞത്. നിങ്ങൾ എന്താണ് വിനായകനെ പൊട്ടൻ ആക്കാൻ ശ്രമിക്കുകയാണോന്ന് ദേഷ്യത്തോടെ മാധ്യമപ്രവർത്തകരോട് വിനായകൻ ചോദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ് പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ പലതും വിനായകൻ പൂർണമായും നിഷേധിക്കുകയായിരുന്നു ചെയ്യുന്നത്. എന്നാൽ മാധ്യമപ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യുന്ന സമയത്ത് വളരെ പൊട്ടിത്തെറിച്ചാണ് വിനായകൻ മറുപടി പറഞ്ഞിരുന്നത്. അവസാനം രംഗം കൈവിട്ടു പോയി എന്ന് തോന്നിയ നിമിഷം വിനായകൻ മാധ്യമപ്രവർത്തകരോട് മാപ്പ് പറയുന്നതായും കാണാൻ സാധിക്കുന്നുണ്ട്.

Most Popular

To Top