Entertainment

അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ..? എങ്കിൽ അവസരം റെഡി..! കാസ്റ്റിംഗ് കൗച്ച് പ്രേമേയമാക്കിയുള്ള ഫോട്ടോഷൂട്ട്‌ വൈറൽ.

അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ..? എങ്കിൽ അവസരം റെഡി..! കാസ്റ്റിംഗ് കൗച്ച് പ്രേമേയമാക്കിയുള്ള ഫോട്ടോഷൂട്ട്‌ വൈറൽ.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന വ്യക്തിയാണ് അരുൺരാജ്. അരുൺരാജ് ഫോട്ടോഗ്രാഫി ആളുകൾക്ക് സുപരിചിതമായ ഒന്നുമാണ്. വ്യത്യസ്തമായ വിഷയങ്ങൾ ആണ് എപ്പോഴും അരുൺരാജ് ഫോട്ടോ ഷൂട്ടിന് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്.കഥ പറയുന്ന ചിത്രങ്ങൾ എന്ന് തന്നെ വേണം അരുൺരാജ് ചിത്രങ്ങളെ വിശേഷിപ്പിക്കുവാൻ. ഓരോ ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയവുമായി ആണ് എത്തുന്നത്. ഈ വട്ടം അരുൺരാജ് തിരഞ്ഞെടുത്ത പ്രമേയം വളരെയധികം വ്യത്യസ്തത ഉണർത്തുന്ന ഒരു പ്രമേയമായിരുന്നു.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആയിരുന്നു ഈ വട്ടം എടുത്ത് പ്രമേയം. സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറം നടക്കുന്ന ചില കാര്യങ്ങളെ കുറിച്ച് വ്യക്തമായി തന്നെ ഈ ചിത്രങ്ങളിലൂടെ അരുൺരാജ് തുറന്നു പറയുകയായിരുന്നു ചെയ്തത്. ഈയൊരു ചിത്രത്തിന് പ്രമേയമായത് ഇൻസ്റ്റഗ്രാമിൽ വന്ന ഒരു മെസ്സേജ് ആണ് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ അരുൺരാജ് അറിയിച്ചിരുന്നു. എല്ലാവരെയും തൊട്ടു കളിക്കുന്നതുപോലെ സിനിമാക്കാരെ തൊട്ടു കളിക്കാൻ നിന്നാൽ പണി കിട്ടും എന്നു പറഞ്ഞുകൊണ്ടായിരുന്നു ഒരു മെസ്സേജ് അരുണിനെ തേടിയെത്തിയത്. ആദ്യം തന്നെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുകയും ചെയ്തിരുന്നു. ഇങ്ങനെ പറയുന്ന ആളുകളോട് എനിക്ക് പറയാനുള്ള മറുപടി എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു പോസ്റ്റ് അരുൺരാജ് പങ്കുവച്ചത്.

ഈയൊരു വിവാദമായ ഫോട്ടോഷൂട്ട് കൊണ്ട് തന്റെ സിനിമ എന്ന സ്വപ്നം ഇവിടെ നിൽക്കുകയാണെങ്കിൽ ആ വിഷയം ഉള്ള ഒരു സത്യാവസ്ഥ സമൂഹത്തോട് വിളിച്ചു പറഞ്ഞതിനുശേഷം തനിക്ക് സിനിമ ഇല്ലെങ്കിൽ ഒരു ഒരു സത്യം സമൂഹത്തോട് വിളിച്ചു പറഞ്ഞു സന്തോഷത്തോടെ തനിക്ക് ആ സ്വപ്നം അവസാനിപ്പിക്കാം. വളരെ പെട്ടെന്നാണ് ഈ വാക്കുകളും ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് രീതിയിലാണ് ഈ പ്രമേയം പുറത്തുവന്നിരിക്കുന്നത്. ഒരു നോ പറയുകയാണെങ്കിൽ അവിടെ ഒരു ചരിത്രം തന്നെ ഉണ്ടാകുമെന്നും അരുൺരാജ് ഫോട്ടോയിലൂടെ പുറംലോകത്തിന് പറഞ്ഞു തരുന്നുണ്ട് നിങ്ങൾക്ക് ഒരു യെസ് പറയാം നോ പറയുകയാണെങ്കിൽ അവിടെ ഉണ്ടാകുന്നത് പുതിയൊരു ചരിത്രമാണ്, നിങ്ങൾ എന്തു പറഞ്ഞാലും ഒന്നും ആരും അറിയാൻ പോകുന്നില്ല.

പക്ഷേ നോ പറഞ്ഞാൽ അതൊരു പുതിയ ചരിത്രമായി മാറും എന്നാണ് നൽകുന്ന സന്തോഷം. ഇപ്പോൾ മോഡലിംഗും ഫോട്ടോഷൂട്ടും എല്ലാം ശ്രദ്ധ നേടുന്ന ഈ കാലത്ത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നവർ നിരവധിയാണ്. അവരെ കാത്തിരിക്കുന്നത് ചിലപ്പോൾ ചതിക്കുഴികൾ ആയിരിക്കാം. അങ്ങനെയുള്ളവർക്ക് പ്രചോദനം നൽകുന്നത് തന്നെയാണ് അരുൺരാജിന്റെ ഈ പുതിയ പ്രമേയം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

Most Popular

To Top