Entertainment

കാമുകനെ തന്നിൽ നിന്നും തട്ടിയെടുത്ത ഉറ്റ സുഹൃത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ

കാമുകനെ തന്നിൽ നിന്നും തട്ടിയെടുത്ത ഉറ്റ സുഹൃത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ |Arya Badayi shared her friend screenshot

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ എന്ന താരം ഉണ്ടായത് എന്ന് തന്നെ പറയണം. നടി അവതാരിക എന്ന നിലകളിൽ എല്ലാം തന്നെ താരം പ്രശസ്തിയായിരുന്നു. എങ്കിലും ഒരു വലിയ കരയർ ബ്രേക്ക് താരത്തിന് സമ്മാനിച്ചത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയ ആര്യ തന്റെ ജീവിതത്തിലെ ചില തുറന്നു പറച്ചിലുകളും ഈ വേദിയിൽ നടത്തിയിരുന്നു. വിവാഹമോചിതയായ തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ചായിരുന്നു ആര്യ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തുറന്നു പറഞ്ഞിരുന്നത്. താരം ജാൻ എന്നായിരുന്നു കാമുകനെ പരിചയപ്പെടുത്തിയത്. ബിഗ് ബോസ് കഴിഞ്ഞു പുറത്തുവന്ന വളരെ കുറച്ചു നാളുകൾ ആര്യക്ക് വളരെ കാഠിന്യം നിറഞ്ഞതായിരുന്നു. സ്നേഹിച്ചിരുന്ന കാമുകൻ താരത്തിൽ നിന്നും അപ്പോഴേക്കും അകന്നു. ഒപ്പം ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ചെയ്തു. ആര്യയെ ഉപേക്ഷിച്ച് അയാൾ പോവുകയായിരുന്നു.

എന്നാൽ തനിക്ക് അത് കാരണം ഡിപ്രഷൻ വരെ ഉണ്ടായി എന്നാണ് താരം പറഞ്ഞിരുന്നത്. കരഞ്ഞുകൊണ്ട് താൻ ഒരുപാട് കാലങ്ങൾ കഴിച്ചുകൂട്ടി എന്നും താരം വെളിപ്പെടുത്തിയിരുന്നു. അവതാരികയ്ക്കൊപ്പം ആണ് ഇപ്പോൾ ജാൻ പ്രണയത്തിൽ ആയിരിക്കുന്നത് എന്നാണ് താരം പറയുന്നത്. തനിക്ക് ഒരു പാനിക് അറ്റാക്ക് ആയിരുന്നു ആ ബന്ധം തകർന്നത് എന്നും താരം പറയുന്നു. സിനിമയും അഭിനയവും ആണ് ഏറ്റവും വലിയ ലക്ഷ്യമെങ്കിലും ഇപ്പോൾ താരം മിനിസ്ക്രീനിൽ ആണ് തിളങ്ങിനിൽക്കുന്നത്. ഇപ്പോൾ മൂന്നുവർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും വീണ്ടുമോർമിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് മെമ്മറിയുടെ സ്ക്രീൻഷോട്ട് ആണ് ആര്യ രസകരമായി പങ്കുവെച്ചുകൊണ്ട് ചില വാക്കുകൾ കുറിക്കുന്നത് മൂന്ന് വർഷം മുൻപ് ആര്യയുടെ കാഞ്ചീവരം ബിസിനസിന്റെ മോഡലായി അവതാരിക നിന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഫേസ്ബുക്ക് വീണ്ടും ഓർമ്മപ്പെടുത്തിയതിനെ കുറിച്ചാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. സമ്മതിക്കൂല അല്ലേ ഫേസ്ബുക്കെ, പിന്നെ ഷെയർ ഒന്നും ചെയ്യേണ്ടി വന്നില്ല മുഴുവനായിട്ട് തന്നെ കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് സഹിതം ആര്യ പങ്കുവെച്ചിരുന്നത്.Story Highlights: Arya Badayi shared her friend screenshot

കാമുകനെ തന്നിൽ നിന്നും തട്ടിയെടുത്ത ഉറ്റ സുഹൃത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ

Most Popular

To Top