വ്യത്യസ്തമായ ഫാഷനുമായി വിഷു സ്പെഷ്യൽ ചിത്രങ്ങളിൽ തിളങ്ങി ആര്യ ,

വ്യത്യസ്തമായ ഫാഷനുമായി വിഷു സ്പെഷ്യൽ ചിത്രങ്ങളിൽ തിളങ്ങി ആര്യ ,

ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെയാണ് ആര്യ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്.  എന്നാൽ നിരവധി പരിപാടികളിൽ അവതാരികയായി ആര്യയുടെ  സാന്നിധ്യം ആളുകൾ കണ്ടിട്ടുണ്ട്.

  ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ ആര്യക്ക്  നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തിരുന്നു. ജീവിതത്തിൽ താൻ കടന്നുപോയ പ്രതിസന്ധികളെ പറ്റിയും ജീവിതത്തിലെ പുതിയ പ്രതീക്ഷകളെ പറ്റിയുമൊക്കെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വേദിയിൽ ആര്യ വാചാല ആകുകയും ചെയ്തിരുന്നു.  നിരവധി ആളുകൾ ആണ്  താരത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നത്.

 എന്നാൽ  ബിഗ്ബോസ്  ഷോയിൽ  നിന്നും പുറത്തേക്കിറങ്ങിയ താരത്തിന് വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു നേരിടേണ്ടി വരുന്നത്.  അവയെല്ലാം ചങ്കൂറ്റത്തോടെ തന്നെയായിരുന്നു താരം നേരിട്ടത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.  സോഷ്യൽ മീഡിയയിൽ ആര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം നിരവധി ആരാധകരാണുള്ളത്. 

സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന  വ്യക്തികൂടിയാണ് ആര്യ. ആര്യയുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.  അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആര്യ  പങ്കുവെച്ച് പുതിയ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.

 ഒരു നൃത്ത വീഡിയോ ആണ് ആര്യ പങ്കുവച്ചിരിക്കുന്നത്. അതി മനോഹരമായ രീതിയിലാണ് ഈ നൃത്ത വീഡിയോയ്ക്ക് താരം ചുവട്  വച്ചിരിക്കുന്നത്.  കാഞ്ചീവരം എന്ന ഒരു ബിസിനസ് ആണ് താരം നടത്തുന്നത്. 

പട്ട്  സാരികളുടെ ബിസിനസ് ആണ് ഇത്. നിരവധി ആരാധകർ ഉള്ള താരം ആയിരുന്നതിനാൽ  താരത്തിന്റെ   ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധയും നേടാറുണ്ട് . അത്തരത്തിലിപ്പോൾ  സ്‌പെഷ്യൽ ചിത്രങ്ങൾ   ആണ് വൈറൽ ആയി മാറിയത്  

Leave a Comment

Your email address will not be published.

Scroll to Top