ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമായിരുന്നു ആസിഫ് അലി. ഋതു എന്ന ചിത്രത്തിൽ വരുമ്പോൾ ആസിഫലിക്ക് യാതൊരു സിനിമ പാരമ്പര്യവും ഉണ്ടായിരുന്നില്ല. സിനിമയിൽ ആരെയും പരിചയമില്ലാത്ത ഒരു യുവാവ് സ്വന്തം പ്രയത്നം കൊണ്ട് മാത്രം സിനിമയിലെത്തുക പിന്നീട് സിനിമയുടെ അവിഭാജ്യ ഘടകമായി മാറുക. അങ്ങനെ ആയിരുന്നു ആസിഫലി.

ഇന്ന് ആസിഫിൻറെ അഭിനയ പാഠത്തിൽ മികച്ച കുറെ ചിത്രങ്ങൾ. ഇന്ന് പിറന്നാളിന് നിറവിലാണ് ആസിഫലി.ഈ സമയം എല്ലാവരും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട് ഒരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ഒരു പയ്യൻ ഇന്ന് സിനിമയുടെ
യുവതാര നിരയിൽ നിൽക്കുന്ന ഒരു പയ്യൻ. മടിയനായും വില്ലനായും ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനായ ഒക്കെ മലയാള സിനിമയിൽ പല കഥാപാത്രങ്ങൾ പകർന്നാട്ടം നടത്തിയ ആസിഫ് അലി.

തൻറെ ആരാധകരെ ഇന്നും നെഞ്ചോട് ചേർത്ത് പിടിച്ച ആരാധകന്റെ വിവാഹത്തിനു പോലും ഓടിയെത്തുന്ന ആസിഫലി. അങ്ങനെ വിശേഷണങ്ങളേറെയാണ്. ഋതുവിൽ തുടങ്ങി എല്ലാം ശരിയായി വന്നെത്തുമ്പോൾ ആസിഫ് അലി എന്ന നടൻ നേടിയത് വിജയത്തിൻറെ പൊൻതൂവലുകൾ തന്നെയായിരുന്നു. ഋതു വിനു ശേഷം ആസിഫ് അലി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ആളുകൾ ശ്രദ്ധിക്കപ്പെടുന്ന താരമായി ഉയർന്നത്.

പിന്നീട് സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. ഉയരെയിലെ കഥാപാത്രങ്ങളെ ഒക്കെ നമ്മൾ വെറുതപ്പോൾ കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ചിത്രത്തിൽ സ്ലീവാചന്റെ ഒപ്പം നമ്മളും കരഞ്ഞു. അത്രത്തോളം മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച നടൻ.