ഞാൻ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒന്നും വിശ്വസിക്കുന്നില്ലന്ന് അസിൻ, കയ്യടിച്ചു പ്രേക്ഷകർ |Asin Thottunkal old Interview

ഞാൻ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒന്നും വിശ്വസിക്കുന്നില്ലന്ന് അസിൻ, കയ്യടിച്ചു പ്രേക്ഷകർ |Asin Thottunkal old Interview

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകർ ഉള്ള ഒരു നടി തന്നെയാണ് അസിൻ തോട്ടുങ്കൽ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അസിൻ എത്തുന്നത്. പിന്നീട് അന്യഭാഷ ചിത്രങ്ങളുടെ ഭാഗമായാണ് താരം മാറിയിരുന്നത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറാൻ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല എന്നതാണ് സത്യം. നിരവധി ആരാധകരെയും ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളെ കുറിച്ചും അതിൽ തനിക്കുള്ള കാഴ്ചപ്പാടുകളെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് അസിൻ. തന്റെ പേര് ജനിച്ചപ്പോൾ മുതൽ തന്നെ അച്ഛനും അമ്മയും ഇട്ട പേര് തന്നെയാണ്. ആ പേരിന് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സിനിമയിലേക്ക് എത്തിയ സമയത്ത് പല ആളുകളും പറഞ്ഞിരുന്നു അസിൻ എന്നൊക്കെ പറഞ്ഞാൽ ആരും ക്യാച്ച് ചെയ്യില്ലന്ന്. താൻ അതൊന്നും ഗൗനിച്ചിരുന്നില്ലന്നും എന്റെ പേര് എന്റെ ഐഡന്റിറ്റി ആണേന്നാണ് ഞാൻ വിശ്വസിച്ചിരുന്നത് എന്നും. ഇപ്പോഴും ഞാൻ അങ്ങനെയാണ് മുൻപോട്ട് പോകുന്നത്.

എന്നൊക്കെയാണ് അസിന്റെ പഴയ ഒരു അഭിമുഖത്തിൽ പറയുന്നത്. എനിക്ക് എന്റെ പേര് മാറ്റണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലന്നും പറയുന്നു. അതുപോലെ പലപ്പോഴും സിനിമയുമായി ഒക്കെ ബന്ധപ്പെട്ട് ഹോട്ടലിലും മറ്റും റൂമൊക്കെ എടുക്കുമ്പോൾ ആളുകൾ എന്നെ വിളിച്ചു ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പർ ഏത് നമ്പറിലെ റൂം ആണ് എടുക്കേണ്ടത് എന്ന്. അതുപോലെ കാറിന്റെ കാര്യത്തിലും ഏതു നിറമാണ് ലക്കി എന്നൊക്കെ എന്നോട് ചോദിക്കാറുണ്ട്. ഞാൻ അവരോട് പറയുന്നത് ഒരു കാര്യം മാത്രമാണ്. ഏത് വേണമെങ്കിലും എടുത്തോളൂ, എനിക്കൊരു പ്രശ്നവുമില്ലന്ന്. കാരണം ഞാൻ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒന്നും വിശ്വസിക്കുന്നില്ലന്നും പറയുന്നുണ്ടായിരുന്നു. അസിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.Story Highlights: Asin Thottunkal old Interview