കൃപാസനത്തിലെ ധന്യ മേരി വർഗീസിന്റെ സാക്ഷ്യത്തിന് ശേഷം തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു അശ്വതി.|Aswathi serial actress talkes about Krupasanam

കൃപാസനത്തിലെ ധന്യ മേരി വർഗീസിന്റെ സാക്ഷ്യത്തിന് ശേഷം തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു അശ്വതി.|Aswathi serial actress talkes about Krupasanam

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയ താരമാണ് അശ്വതി. അൽഫോൻസാമ്മ എന്ന സീരിയലിലെ കഥാപാത്രമായി എത്തിയതും അശ്വതി തന്നെയായിരുന്നു. ഇപ്പോൾ ബിഗ്ബോസ് റിയാലിറ്റി ഷോയെ കുറിച്ചും മറ്റും കൂടുതലായി സംസാരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് അശ്വതി. അടുത്ത കാലത്തായിരുന്നു നടി ധന്യ മേരി വർഗീസ് കൃപാസനത്തെ കുറിച്ച് ഒരു സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ വലിയ തോതിലുള്ള വിവാദങ്ങൾ അനുഭവിക്കേണ്ടതായി വന്നിരുന്നത്. ഇപ്പോൾ ഈ കാര്യത്തെ കുറിച്ച് കുറിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയാണ് അശ്വതി. അശ്വതി പങ്കുവച്ച കുറുപ്പ് ഇങ്ങനെയാണ്…കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചർച്ചാ വിഷയം.. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,2018 അവസാനം – 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും. ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ.

ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ “Light a candle request prayer” എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു . സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല.ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്.വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം…

ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം “പുല്ലിന് തുല്യംമേ നരനുടെ നാളുകൾ “Story Highlights: Aswathi serial actress talkes about Krupasanam